ജനീവ: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. അവസാന റിപ്പോർട്ട് പ്രകാരം 2,11,606 പേർ മരിച്ചത ായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ആഗോള തലത്തിൽ 3,065,374 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 9,22,389 പേർ രോഗ മുക്തി നേടി യപ്പോൾ 56,300 പേരുടെ നില ഗുരുതരമോ അതീവ ഗുരുതമോ ആണ്.
യൂറോപ്പിൽ മാത്രം 1,24,525 പേർക്ക് ജീവൻ നഷ്ടമായി. അമേരിക്കയിൽ 1,010,356 പേരിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 56,797 പേർ മരണപ്പെട്ടപ്പോൾ 138,990 പേർ സുഖം പ്രാപിച്ചു. 14,186 പേരുടെ നില ഗുരുതരമോ അതീവ ഗുരുതരമോ ആണ്.
സ്പെയിൻ- 229,422, ഇറ്റലി-199,414, ഫ്രാൻസ്-165,842, ജർമനി-158,758, യു.കെ-157,149, തുർക്കി-112,261, ഇറാൻ-91,472 എന്നിങ്ങനെയാണ് രാജ്യം തിരിച്ചു കോവിഡ് ബാധിതരുടെ എണ്ണം.
സ്പെയിൻ-23,521, ഇറ്റലി-26,977, ഫ്രാൻസ്-23,293, ജർമനി-6,126, യുകെ- 21,092, തുർക്കി-2,900, ഇറാൻ-5,806 എന്നിവയാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ.
ആഫ്രിക്കൻ വൻകരയിൽ വൈറസ് ബാധിതരുടെ എണ്ണം ഉയർന്നു. 27,385 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,297 പേർ മരിച്ചപ്പോൾ 8,172 പേർ സുഖം പ്രാപിച്ചു.
52 ആഫ്രിക്കൻ രാജ്യങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആൾജീരിയ-3,007, ഈജിപ്ത്-3,891, മൊറോക്കോ- 3,568, സൗത്ത് ആഫ്രിക്ക- 3,953 എന്നിവയാണ് കൂടുതൽ രോഗ ബാധിതരുള്ള ആഫ്രിക്കൻ രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.