കോവിഡ്: അമേരിക്കയിൽ മരണം കൂടി; ആഫ്രിക്കയിലും രോഗം പടരുന്നു

വാഷിങ്ടൺ: ലോകത്ത് കോവിഡ് വൈറസ് ബാധിച്ചവരുടെ എണ്ണം ഏഴര ലക്ഷം കടന്നു. അവസാന കണക്കുകൾ പ്രകാരം 7,84,314 പേർക്ക് രോഗം സ് ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധയേറ്റ 37,639 പേർ മരിക്കുകയും 1,65,370 പേർ രോഗമുക്തി നേടുകയും ചെയ്തു.

അമേരിക്കയിൽ രോഗ ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു. ആകെ 1,63,807 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇത് ചൈനയുടെ ഇരട്ടി വരും. 3,008 പേർ ഇതുവരെ മരിച് ചിട്ടുണ്ട്. എന്നാൽ, 5,846 പേർ സുഖം പ്രാപിച്ചു.

ഇറ്റലി-1,01,739, സ്പെയിൻ-87,956, ചൈന-82,223, ജർമനി-66,885, ഫ്രാൻസ്-45,170, ഇറാൻ-41,495, യു.കെ-22,453 എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള കോവിഡ് ബാധിതരുടെ കണക്ക്. ഇറ്റലിയിൽ മരണ സംഖ്യ 11,591 ആയി ഉയർന്നു. സ്പെയിൻ-7,716, ചൈന-3,308, ജർമനി-645, ഫ്രാൻസ്-3,030, ഇറാൻ-2,757, യു.കെ-1,411 എന്നിങ്ങനെയാണ് രാജ്യം തിരിച്ചുള്ള മരണ നിരക്ക്.

അതേസമയം, ആഫ്രിക്കൻ വൻകരയിലും കോവിഡ് വൈറസ് ബാധ പടരുകയാണ്. ഇതുവരെ 4600 പേരിൽ രോഗം സ്ഥിരീകരിച്ചു. രോഗം പിടിപ്പെട്ട 146 പേർ മരിച്ചു. 335 പേർ സുഖം പ്രാപിച്ചു. 46 ആഫ്രിക്കൻ രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് രാജ്യങ്ങളിൽ വൈറസിന്‍റെ സാന്നിധ്യമില്ല.

തെക്കേ ആഫ്രിക്കയിൽ സൗത്ത് ആഫ്രിക്ക-1250, വടക്കൻ ആഫ്രിക്കയിൽ ഈജിപ്ത് -576, ആൾജീരിയ-454, മൊറോക്കോ-450, പടിഞ്ഞാറൻ ആഫ്രിക്കയിൽ ബുർക്കിനോ പാസോ-222, ഐവറി കോസ്റ്റ്-165, ഘാന-15, മധ്യ ആഫ്രിക്കയിൽ കാമറൂൺ-113, കിഴക്കൻ ആഫ്രിക്കയിൽ മൗറീഷ്യസ്-102 എന്നിങ്ങനെയാണ് കൂടുതൽ രോഗ ബാധിതരുള്ള ആഫ്രിക്കൻ രാജ്യങ്ങൾ.

സീറ ലിയോൺ, സാവോ ടോം ആൻഡ് പ്രിൻസിപ്പി, മലാവി, കൊമോറോവ്, ലെസോതോ, ബോറ്റ് വാന, ബുറൂണ്ടി, തെക്കൻ സുഡാൻ എന്നീ രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല.

Tags:    
News Summary - COVID 19 World Death Toll Increased; african nations -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.