കോവിഡ് ബാധിതർ 11 ലക്ഷത്തിലേക്ക്; മരണം 59,000 കടന്നു

മേരിലാൻഡ്: ലോകത്ത് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 1,098,848 പേരിൽ രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 59,131 ആയി. ചികിത്സയിലായിരുന്ന 2,26,106 പേർ സുഖം പ്രാപിച്ചു.

അമേരിക്കയിൽ ഇതുവരെ 2,77,828 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതുവരെ 7,141 പേർ മരിക്കുകയും 9,772 പേർ രോഗമുക്തി നേടുകയും ചെയ്തു.
ലോകത്ത് പുതുതായി വൈറസ് ബാധ റിപ്പോർട്ട് ചെയ്ത 80,600 പേരിൽ 30,100 പേർ അമേരിക്കയിൽ നിന്നാണ്.

ന്യൂയോർക്കിൽ നിന്നാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യുന്നത്. 2,935 പേർ. ഇവിടെ മാത്രം 1,02,863 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറ്റലി-1,19,827, സ്പെയിൻ-1,19,199, ജർമനി-91,159, ചൈന-82,511, ഫ്രാൻസ്-65,202, ഇറാൻ-53,183, യു.കെ-38,690- കോവിഡ് ബാധിതരുടെ രാജ്യം തിരിച്ചുള്ള കണക്ക്. ഇറ്റലി-14,681, സ്പെയിൻ-11,198, ജർമനി-1,275, ചൈന-3,326, ഫ്രാൻസ്-6,520, ഇറാൻ-3,294, യു.കെ-3,611 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ മരണനിരക്ക്.

വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 7,064 ആയി ഉയർന്നു. ആകെ 290 പേർ മരിച്ചു. 622 പേർ സുഖം പ്രാപിച്ചു. വൻകരയിലെ 50 രാജ്യങ്ങൾ രോഗത്തിന്‍റെ പിടിയിലാണ്. നാലു രാജ്യങ്ങളിൽ രോഗ സ്ഥിരീകരണമില്ല.

Tags:    
News Summary - Covid 19: World Death toll to 59,000 and virus confirmed 11 lakhs -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.