കൂട്ടമരണത്തിൽ നടുങ്ങി അമേരിക്ക

വാഷിങ്​ടൺ​: അമേരിക്കയിൽ എങ്ങും മരണത്തി​​െൻറ കണക്കുകൾ മാത്രം. രാത്രി വൈകിയും ശ്​മശാനങ്ങളിൽ ആളനക്കം നിലച്ചില്ല. കോവിഡ്​ ബാധ കണ്ടെത്തിയ ശേഷം ഏറ്റവും കൂടുതൽ പേർ ജീവൻ പൊലിഞ്ഞ 24 മണിക്കൂറാണ്​ യു.എസിൽ കടന്നുപോയത്​.

വ്യാഴാഴ്ച രാത്രി 8.30നും വെള്ളിയാഴ്​ച രാത്രി 8.30നും ഇടയിൽ 1,480 പേർക്ക്​​ കോവിഡ് മൂലം​ ജീവൻ നഷ്​ടമായി​. അമേരിക്കയിലെ വേൾഡോമീറ്റേഴ്​സ്​ പുറത്തുവിട്ട കണക്കുകൾ പ്രകാരം പകർച്ചവ്യാധി ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞ ദിവസം​. ഇതോടെ രാജ്യത്ത്​ ആകെ മരിച്ചവരുടെ എണ്ണം 7,392 ആയി. 277,161 പേർക്കാണ്​ ഇതുവരെ രോഗബാധ സ്​ഥിരീകരിച്ചത്​.

ന്യൂയോർക്കിൽ മോർച്ചറികൾ നിറഞ്ഞു കവിഞ്ഞു. മൊബൈൽ മോർച്ചറികൾ ഉൾപ്പെടെ രാപ്പകൽ പ്രവർത്തിക്കുന്നു. മൃതദേഹങ്ങൾ സംസ്​കരിച്ച്​ സർക്കാർ ജീവനക്കാരും സന്നദ്ധ പ്രവർത്തകരും തളർന്നു. ആശുപത്രികളിൽ രോഗികളെ കിടത്താൻ പോലും ഇടമില്ലാതെ പ്രയാസപ്പെടുന്നു.

ന്യൂയോർക്ക് നഗരത്തിൽ മാത്രം ഒറ്റ ദിവസം ആയിരത്തോളം പേരാണ്​ മര​പ്പെട്ടത്​​. മാർച്ച്​ ഒന്നിന്​ ആദ്യ​ കോവിഡ്​ കേസ്​ റിപ്പോർട്ട്​ ചെയ്​ത ന്യൂയോർക്കിൽ ഇതോടെ ആകെ മരണസംഖ്യ 3218 ആയി. ഇതിനകം 103,476​ പേർക്കാണ്​ ന്യൂയോർക്കിൽ മാത്രം കൊറോണ വൈറസ് ബാധ സ്​ഥിരീകരിച്ചത്​. രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം കുതിച്ച് ഉയർന്നതോടെ ട്രംപ്​ ലോകരാഷ്​ട്രങ്ങളുടെ സഹായം അഭ്യർഥിച്ചിരുന്നു.

Tags:    
News Summary - covid 19: death toll hike in america

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.