കോവിഡ്: ലോകത്ത് ​മരണസംഖ്യ 2,92,000 കടന്നു

വാഷിങ്​ടൺ: ലോകത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമാവുന്നു. ലോകത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 292,899 ആയി. ഇതുവരെ കോവിഡ്​ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 43,42,847 ആയി ഉയർന്നു​. ഇതിൽ 16,02,712 പേർ രോഗമുക്തരായി. നിലവിൽ 24,47,236 പേർ ചികിത്സയിലുണ്ട്​. 

കോവിഡ്​ ഏറ്റവും രൂക്ഷമായി തുടരുന്നത്​​ യു.എസിലാണ്​. 14,08,636 ​പേർക്കാണ്​ യു.എസിൽ രോഗം സ്ഥിരീകരിച്ചത്​. ഇതിൽ 2,96,746 പേർ രോഗമുക്തരായപ്പോൾ 83,425 പേർ മരണത്തിന്​ കീഴടങ്ങി. 10,28,465 പേർ ഇപ്പോൾ ചികിത്സയിലാണ്​.

യു.എസിന്​ പിന്നാലെ സ്​പെയിനാണ്​ കോവിഡ്​ നാശം വിതച്ച മറ്റൊരു രാജ്യം. 2,69,520 പേർക്കാണ്​ ഇവിടെ കോവിഡ്​ സ്ഥിരീകരിച്ചത്​. 26,920 പേർ കോവിഡ്​ ബാധിച്ച്​ സ്​പെയിനിൽ മരിച്ചു. 1,80,470 പേർ രോഗമുക്തരായി. റഷ്യയിലും ​േകാവിഡ്​ രോഗികൾ ഒട്ടും കുറവല്ല. 2,32,243 പേർക്ക്​ ഇവിടെ രോഗം സ്ഥിരീകരിച്ചു. ഇതിൽ 43,512 പേർക്ക്​ മാത്രമാണ്​ രോഗം ഭേദമായത്​. 2,116 പേർ മരണത്തിന്​ കീഴടങ്ങി.

ഇന്ത്യയിൽ 74,480 പേർക്കാണ്​ കോവിഡ്​ ബാധിച്ചത്​. 24,453 പേർക്ക്​ രോഗം ഭേദമായി. 2,415 പേർ മരണപ്പെട്ടു.
 

Tags:    
News Summary - covid 19: 292000 died in the world -world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.