ചീഫ് ​പ്രോസിക്യൂട്ടറെ നീക്കാൻ വെനിസ്വേലൻ അസംബ്ലി തീരുമാനം

കരാക്കാസ്​: മദൂറോ സർക്കാറി​​​െൻറ കനത്ത വിമർശകയായ ചീഫ്​ പ്രോസിക്യൂട്ടർ ലുയിസ്​ ഒർ​​േട്ടഗയെ നീക്കാൻ പാർമ​​െൻറ്​ തീരുമാനം. കരക്കാസിലെ അവരുടെ വസതി സുരക്ഷാസേന വളഞ്ഞതിന്​ ശേഷമായിരുന്നു നടപടി. 

ഒർ​​േട്ടഗയെ വിചാണക്ക്​ വിധേയമാക്കാനും പാർലമ​​െൻറ്​ ഉത്തരവിട്ടിട്ടു​ണ്ട്​.ഒാഫീസിലെ ക്രമക്കേടുകൾ സംബന്ധിച്ച കേസിലാവും വിചാരണ നേരിടേണ്ടി വരിക. അഴിമതിയുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും തെളിവുകൾ ഇല്ലാതാക്കാനാണ്​ സർക്കാറി​​​െൻറ ശ്രമമെന്ന്​ ഒർ​​േട്ടഗ ആരോപിച്ചു. രാജ്യത്ത്​ നടക്കുന്ന ഇത്തരം പ്രശ്​നങ്ങളെ പുറത്ത്​ കൊണ്ട്​ വരാനുള്ള പോരാട്ടം തുടരുമെന്നും അവർ അറിയിച്ചു.

നേരത്തെ വെ​നി​സ്വേ​ല​യി​ൽ മ​ദൂ​റോ സ​ർ​ക്കാ​ർ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പി​നെ​തി​രാ​യി വ്യാ​പ​ക പ്ര​തി​ഷേ​ധ​ം ഉണ്ടായ പ​ശ്ചാ​ത്ത​ല​ത്തി​ൽ വോ​ട്ടി​ങ്ങി​നെ​ക്കു​റി​ച്ച്​ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​ത്തി​ന്​ ചീഫ്​ പ്രോസിക്യൂട്ടർ ലൂ​യി​സ്​ ഒ​ർ​േ​ട്ട​ഗ​ ഉത്തരവിട്ടിരുന്നു. 

Tags:    
News Summary - Constituent Assembly votes to remove Luisa Ortega–World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.