വാഷിങ്ടൺ: റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ കേസെടുക്കാൻ ആവശ്യമായ തെളിവുകളുണ്ടെന്ന് ഇന്ത്യൻ വംശജനായ മുൻ യു.എസ് ഫെഡറൽ പ്രോസിക്യൂട്ടർ പ്രീത് ഭരാര. എ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
മുൻ എഫ്.ബി.െഎ മേധാവി ജെയിംസ് കോമിയുടേതിന് സമാനമായ നീക്കമാണ് തെൻറ കാര്യത്തിലും നടന്നതെന്നും ബന്ധത്തെ ദുരുപയോഗം ചെയ്യാൻ ശ്രമമുണ്ടായതായും അദ്ദേഹം പറഞ്ഞു. ട്രംപ് ഭരണകൂടം നേരത്തേ രാജി ആവശ്യപ്പെട്ട 45 അറ്റോണിമാരിൽ ഒരാളായിരുന്നു ഭരാര. പ്രസിഡൻറിന് അന്വേഷണത്തിൽ നേരിട്ട് ഇടപെടാനുള്ള അധികാരമില്ലെന്നും ട്രംപ് നിരവധി തവണ തന്നെ വിളിച്ച് സ്വാധീനിക്കാൻ ശ്രമിച്ചതായും ഭരാര കൂട്ടിച്ചേർത്തു.
പിന്നീട് ഫോൺകാളുകൾ നിരസിച്ചപ്പോഴാണ് തന്നെ പുറത്താക്കിയതെന്നും ഭരാര പറഞ്ഞു. ഏഴര വർഷത്തിനിടയിൽ മുൻ പ്രസിഡൻറ് ബറാക് ഒബാമ ഒരിക്കലും ഒരാവശ്യത്തിനും തന്നെ വിളിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.