കൊളംബിയ: പുതിയ സമാധാന കരാര്‍ ഇന്ന് ഒപ്പുവെക്കും

ബാഗോട്ട: ദശാബ്ദങ്ങളായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താന്‍ കൊണ്ടുവന്ന പുതിയ കരാറില്‍  ഫാര്‍ക് (റെവലൂഷനറി ആംഡ് ഫോഴ്സ് ഓഫ് കൊളംബിയ) വിമതരും സര്‍ക്കാരും വ്യാഴാഴ്ച ഒപ്പുവെക്കും.

നേരത്തെ ഒപ്പുവെച്ച കരാര്‍ ഒക്ടോബര്‍ രണ്ടിന് നടന്ന ഹിതപരിശോധനയില്‍ തള്ളിപ്പോയതിനെ തുടര്‍ന്നാണ് പുതിയ വ്യവസ്ഥകളോടെ കരാര്‍ തയാറാക്കിയത്.
എതിര്‍പ്പ് ലഘൂകരിക്കാന്‍ പഴയ കരാറില്‍ 50 മാറ്റങ്ങള്‍ വരുത്തിയാണ് പുതിയത് തയാറാക്കിയിരിക്കുന്നത്. ഹിതപരിശോധനക്ക് വിധേയമാക്കാതെ, പുതിയ കരാറിന് ജനപ്രതിനിധി സഭയിലൂടെ അംഗീകാരം നേടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

എന്നാല്‍, മനുഷ്യാവകാശ ലംഘനം നടത്തിയ വിമതര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ളെന്ന് പ്രതിപക്ഷം ആക്ഷേപം ഉയര്‍ത്തുന്നുണ്ട്. വിമതര്‍ക്ക് അനര്‍ഹമായ ആനുകൂല്യമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും കരാറില്‍ മാറ്റം വരുത്തിയെന്ന് പറയുന്നത് തട്ടിപ്പാണെന്നും അവര്‍ വിമര്‍ശിക്കുന്നു. കരാര്‍ ഹിതപരിശോധനക്ക് വിധേയമാക്കാത്തതിലും പലരും അമര്‍ഷം രേഖപ്പെടുത്തുന്നുണ്ട്.

2,50,000 പേരുടെ ജീവന്‍പൊലിഞ്ഞ സംഘര്‍ഷത്തിനാണ് കരാര്‍ പ്രാവര്‍ത്തികമായാല്‍ അന്ത്യംകുറിക്കുക. വേദനപൂര്‍ണമായ ഒരു അധ്യായത്തിന് അന്ത്യംകുറിക്കാനുള്ള അപൂര്‍വ അവസരമാണിതെന്ന് ചൊവ്വാഴ്ച രാജ്യത്തെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്ത കൊളംബിയന്‍ പ്രസിഡന്‍റ് ഹുവാന്‍ മനുവല്‍ സാന്‍േറാസ് പറഞ്ഞു.

വിമതരുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ട്. പുതിയ കരാര്‍ പ്രാവര്‍ത്തികമായില്ളെങ്കില്‍ അവര്‍ വീണ്ടും സായുധ പോരാട്ടത്തിന്‍െറ വഴി സ്വീകരിക്കുമെന്ന ആശങ്കയാണ് ഭരണപക്ഷം ഉയര്‍ത്തുന്നത്.

സമാധാനക്കരാര്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കത്തെ അംഗീകരിച്ച്,  മാനുവല്‍ സാന്‍േറാസിന് ഈ വര്‍ഷം സമാധാന നൊബേല്‍ സമ്മാനിച്ചിരുന്നു.

 

Tags:    
News Summary - colombia signed a new peace deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.