ഇന്ത്യയില്‍ ക്രിസ്ത്യന്‍ എന്‍.ജി.ഒക്ക് നിരോധനം; യു.എസ് ജനപ്രതിനിധിസഭ ചര്‍ച്ച ചെയ്യും

വാഷിങ്ടണ്‍: കുട്ടികളുടെയും അവരുടെ കുടുംബത്തിന്‍െറയും ക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ എന്‍.ജി.ഒക്ക്  ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയത് അമേരിക്കന്‍ ജനപ്രതിനിധി സഭ  അടുത്തയാഴ്ച ചര്‍ച്ചക്കെടുക്കും. വര്‍ഷങ്ങളായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ‘കമ്പാഷന്‍  ഇന്‍റര്‍നാഷനല്‍’  എന്ന സംഘടന വിദേശഫണ്ട് സ്വീകരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കിയതിനെതിരെ ആഗോളതലത്തില്‍ കാമ്പയിന്‍ നടത്തുകയാണ്.

അമേരിക്കയിലെ കോളറാഡോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടന ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കുട്ടികള്‍ക്കായി 500ലേറെ പ്രോജക്ടുകള്‍ നടത്തുന്നുണ്ട്. സംഘടനക്കുള്ള വിദേശഫണ്ട് വിലക്കിയത് സംഘടനയുടെ പദ്ധതികളെ ബാധിച്ചിട്ടുണ്ട്.

കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം, ആരോഗ്യ പരിരക്ഷ തുടങ്ങിയവ എത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്ത്യന്‍ സര്‍ക്കാര്‍ തടസ്സം സൃഷ്ടിച്ചിട്ടുള്ളതെന്ന് ജനപ്രതിനിധിസഭയുടെ വിദേശകാര്യ കമ്മിറ്റി ചെയര്‍മാന്‍ എഡ് റോയ്സ് പറഞ്ഞു. 1,45,000 കുട്ടികള്‍ക്കാണ് സഹായം നിഷേധിക്കപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

Tags:    
News Summary - christian ngo cabation international banned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.