വാഷിങ്ടൺ: ഫേസ്ബുക്കിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുേമ്പാൾ സാമൂഹിക മാധ്യമങ്ങളിൽ വിരാജിക്കുന്ന സ്വന്തം കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്ന കാര്യം തലപ്പത്തിരിക്കുന്നവർ പരിഗണിക്കണമെന്ന് സിലിക്കൺ വാലിയിലെ മുൻകാല ടെക്കികളുടെയും വിസിൽ ബ്ലോവേഴ്സിെൻറയും പൊതുപ്രവർത്തകരുടെയും കൂട്ടായ്മയായ കോമൺസെൻസ് മീഡിയ ഒത്തുചേരൽ ആവശ്യപ്പെട്ടു.
ടെക്നോളജി അടിമത്തം, ഉറക്കമില്ലായ്മ, പഠന നിലവാരമില്ലായ്മ, വിഷാദം, വ്യാകുലത, അമിതവണ്ണം, സാമൂഹികപരമായ ഒറ്റപ്പെടൽ എന്നിവയുമായി എങ്ങനെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നുവെന്നും ചർച്ചചെയ്ത യോഗം ഇതിനെതിരെ ജാഗ്രത നിർദേശം നൽകി.
സമ്മേളനത്തിൽ ഉടനീളം ടെക് ഭീമന്മാരായ ഗൂഗ്ൾ, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവക്കെതിരെ രൂക്ഷവിമർശനം ഉയർന്നു. തങ്ങൾ വീട്ടിൽ കാണിക്കുന്ന മൂല്യങ്ങൾ ഒാഫിസിലും പാലിക്കണമെന്നും ഉപഭോക്താക്കളെ ലാഭം ഉണ്ടാക്കാനുള്ള ഉപാധികൾ മാത്രമാക്കി മാറ്റിയാൽ ഇൗ ലോകത്തിന് ഒരു മാറ്റവും ഉണ്ടാവുകയില്ലെന്നും അഭിപ്രായമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.