വാഷിങ്ടൺ: യു.എസ് നഗരമായ കാലിഫോർണിയയിൽ അമിതവേഗത്തിലെത്തിയ കാർ ഡിവൈഡറിൽ ഇടിച്ച് സമീപത്തെ കെട്ടിടത്തിെൻറ രണ്ടാം നിലയിലേക്ക് ഇടിച്ചുകയറി.
കാലിഫോർണിയയിലെ സാൻറ അനയിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. പറന്നുപൊങ്ങിയ കാർ ഡൻറൽ ക്ലിനിക് കെട്ടിടത്തിലേക്കാണ് കയറിയത്. കാറിലുണ്ടായിരുന്ന രണ്ടുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരിൽ ഒരാൾ സ്വയം പുറത്തുകടന്നപ്പോൾ രണ്ടാമനെ അഗ്നിരക്ഷ സേനയെത്തി പുറത്തെടുത്തു.
ഡ്രൈവർ മദ്യപിച്ചതും അമിതവേഗവുമാണ് അപകടം വരുത്തിയതെന്ന് സംശയിക്കുന്നു. കാർ ഇടിച്ചുകയറിയതോടെ കെട്ടിടത്തിലുണ്ടായ അഗ്നിബാധ എളുപ്പം കെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.