ഒട്ടാവ: ഭാര്യ കോവിഡ് വൈറസ് ബാധിച്ചതിൻെറ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട് രൂഡോ സ്വയം മറ്റുള്ളവരിൽ നിന്ന് വിട്ട് നിൽക്കുന്നു. ട്രൂഡോക്ക് രോഗ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും മുൻ കര ുതലിൻെറ ഭാഗമായി ഐസൊലേഷൻ തെരഞ്ഞെടുക്കുകയായിരുന്നു.
ട്രൂഡോയുടെ ഭാര്യ സോഫി ഗ്രിഗറിക്ക് ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ചെറിയ പനി അനുഭവപ്പെട്ടിരുന്നു. ഉടനെ ട്രൂഡോയും ഭാര്യയും പൊതു സമ്പർക്കം ഒഴിവാക്കുകയും സ്രവങ്ങൾ പരിശോധനക്ക് നൽകുകയും ചെയ്തു. സ്രവ പരിശോധനാ ഫലം വരുന്നത് വരെ പൊതു സമ്പർക്കമൊഴിവാക്കി ഐസൊലേഷനിൽ തുടരാൻ പ്രധാനമന്ത്രി തീരുമാനിക്കുകയായിരുന്നു.
നേരിട്ടുള്ള പൊതു സമ്പർക്കം ഒഴിവാക്കിയിട്ടുണ്ടെങ്കിലും ടെലഫോൺ, ഇൻറർനെറ്റ് എന്നിവ ഉപയോഗിച്ച് ജസ്റ്റിൻ ട്രൂഡോ ഒാഫീസ് ബന്ധം നിലനിർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.