ന്യൂയോർക്: 13 കുട്ടികളെ വീട്ടുതടങ്കലിൽ പാർപ്പിച്ച് കൊടിയ പീഡനങ്ങൾക്കിരയാക്കി യ സംഭവത്തിൽ യു.എസ് ദമ്പതികൾ കുറ്റം സമ്മതിച്ചു. കാലിഫോർണിയയിലെ ഡേവിഡ് അലന് ടര്‍പിനും (57) ഭാര്യ ലൂയിസ് അന്നയുമാണ് (50) തങ്ങൾക്കെതിരെ ചുമത്തിയ 14 കുറ്റങ്ങളും കോടതിയിൽ സമ്മതി ച്ചത്. മൂന്നു മുതല്‍ 30 വയസ്സുവരെ പ്രായമുള്ള സ്വന്തം കുട്ടികളെ വര്‍ഷങ്ങളോളം വീട്ടില്‍ തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിന് ഒരുവര്‍ഷം മുമ്പാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തത്. കേസിെൻറ വിധി ഏപ്രിലിൽ പ്രഖ്യാപിക്കും. ജീവപര്യന്തം തടവ് ലഭിക്കാൻ സാധ്യതയുള്ള കുറ്റങ്ങളാണ് ദമ്പതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 30 വയസ്സുള്ള മൂത്ത മകന് മുതല്‍ മൂന്നു വയസ്സുള്ള ഇളയ കുട്ടിയെ വരെയാണ് ഇവര്‍ തടവില്‍ പാര്‍പ്പിച്ചത്.
മാതാപിതാക്കളുടെ തടങ്കലിൽനിന്ന് 17കാരിയായ ജോര്‍ദന്‍ സെല്ഫോണിലൂടെ പൊലീസിനെ വിവരമറിയിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. പിന്നീടവൾ ജനാല വഴി രക്ഷപ്പെടുകയായിരുന്നു. ജോർദെൻറ മൊഴിയടങ്ങിയ സെല്‍ഫോണ്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
അവർ ഞങ്ങളെ ചങ്ങലക്കിട്ടു
തന്നെയും സഹോദരങ്ങളെയും കട്ടിലിനോട് ചേർത്ത് ചങ്ങലക്കിട്ടിരിക്കുകയാണെന്നാണ് ജോർദൻ പൊലീസിനോട് പറഞ്ഞത്. ചങ്ങല മുറുകിയിരിക്കുന്നതിനാൽ എപ്പോഴും കാലിൽ ഉണങ്ങാത്ത മുറിവുണ്ടാകും. ഒരിക്കൽപോലും വീടിനു വെളിയിൽ പോയിട്ടില്ല. വീട് എപ്പോഴും വൃത്തികേടായിരിക്കുമെന്നതിനാൽ ശ്വസിക്കാന്‍പോലും പ്രയാസമായിരിക്കും. വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഞങ്ങളെ കുളിക്കാൻ അനുവദിച്ചിരുന്നത്. പറയുന്നത് അനുസരിക്കാതിരുന്നാല്‍ ചങ്ങല കൂടുതല്‍ മുറുക്കത്തോടെ ഇടും.
ശുചിമുറിയില്‍ പോകുമ്പോള്‍ മാത്രമാണ് ചങ്ങലകള്‍ അഴിച്ചത്. വേദന സഹിക്കാെത വരുേമ്പാൾ സഹോദരിമാര്‍ കട്ടിലില്‍ എഴുന്നേറ്റിരുന്ന് കരയും. ഒരു ദിവസം 20 മണിക്കൂര്‍ ഉറങ്ങണമെന്നായിരുന്നു നിബന്ധന. അധരാത്രിയിലാണ് ഭക്ഷണം. സാൻഡ്വിച്ചും ചിപ്സും മാത്രമാണ് നല്‍കിയിരുന്നത്. രോഗം വന്നാല്‍ ഡോക്ടറെ കാണിക്കാറില്ല. കൈപ്പത്തിക്കു താഴെ നനഞ്ഞാല്‍ വെള്ളത്തില്‍ കളിച്ചുവെന്നു പറഞ്ഞ് മാരകമായി അടിക്കുമായിരുന്നു -ജോർദൻ കരച്ചിലോടെ ഫോൺ സംഭാഷണം അവസാനിപ്പിക്കുന്നു. ജോർദനടക്കം 13 പേരും ഇപ്പോൾ ശിശുസംരക്ഷണ കേന്ദ്രത്തിലാണ് ഉള്ളത്. സ്വന്തം കുട്ടികളെ ക്രൂരമായി പീഡിപ്പിക്കാൻ ദമ്പതികളെ പ്രേരിപ്പിച്ച ചേതോവികാരം എന്തെന്ന് പൊലീസ് കണ്ടെത്തിയിട്ടില്ല. രാജ്യാന്തര തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.