ന്യുയോർക്: വംശവെറിയുണർത്തുന്ന പോസ്റ്റർ വിൽപനക്കുവെച്ച അമേരിക്കയിലെ ബിസിനസ് സ്ഥാപനം വിവാദത്തിൽ. മുസ്ലിംകൾക്കും ഒബാമക്കും ഇവിടെ പ്രവേശനമില്ല. ഒബാമ ടോയ് ലറ്റ് പേപ്പറാണ്, ഒബാമയെ കൊല്ലൂ എന്നിങ്ങനെയുള്ള പോസ്റ്ററുകൾ ന്യൂ മെക്സിക്കോയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് വിൽപ്പനക്ക് വെച്ചത്.
വിദ്വേഷ വാചകങ്ങൾ ഉള്ള ഇത്തരം പോസ്റ്ററുകൾ വർഷങ്ങളായി ഇവിടെ വിൽക്കുന്നുണ്ടെന്ന് കടയിമുൻ തൊഴിലാളി മാർലൻ എം.സി വില്യംസ്പറയുന്നു. കറുത്ത വർഗക്കാർക്കെതിരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളെ വിമർശിച്ച മുൻ നാഷണൽ ഫുട്ബോൾ ലീഗ് താരം കൊളിൻ കപെർനിക്കിനെ വംശീയമായി അധിക്ഷേപിക്കുന്ന പോസ്റ്ററും ഇവിടെയുണ്ട്.
അധികവില നൽകി വാങ്ങിയ സങ്കരയിനം ജന്തുവാണ്കപെർനിക്കെന്നും ഇയാൾ ആഫ്രിക്കയിലേക്ക് തിരികെ പോകണമെന്നും അതിൽ പറയുന്നു. നവമാധ്യമങ്ങളിൽ സംഭവം വിവാദമായെങ്കിലുംപൊലീസ് ഇതുസംബന്ധിച്ച് യാതൊരു അന്വേഷണവും നടത്താൻ തയ്യറായിട്ടില്ലെന്നും സ്ഥാപനം ഇപ്പോൾ രണ്ടരക്കോടി രൂപക്ക്വിൽപനക്ക്വെച്ചിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്.
അമേരിക്കൻ പ്രസിഡൻറായി ഡൊണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടശേഷം മുസ് ലിംകൾതിരായ 900 കേസുകൾ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2015നെ അപേക്ഷിച്ച് ഇൗ കേസുകൾ 2016ൽ 65 ശതമാനം വർദ്ധിച്ചതായാണ് എഫ്.ബി.െഎ കണ്ടെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.