കോവിഡ്​ കേന്ദ്രമായി ബ്രസീൽ; ഒരു ദിവസത്തെ മരണം 1,437

റിയോ ഡി ജനീറോ: ലാറ്റിൻ അമേരിക്കൻ രാജ്യമായ ബ്രസീലിൽ കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ ദിവസം മരണസംഖ്യയിൽ ഇറ്റലിയെ മറികടന്നതോടെ ബ്രസീലിൽ​ മരിച്ചവരുടെ എണ്ണം 34,021 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 1,437 പേരാണ്​ രാജ്യത്ത്​ മരിച്ചത്​. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട്​ ചെയ്​ത മൂന്നാ​മത്തെ രാജ്യമാണ്​ ബ്രസീൽ. അമേരിക്കയിലും യു.കെയിലുമാണ്​ ഏറ്റവും കൂടുതൽ പേർ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.  

വ്യാഴാഴ്​ച പുതുതായി 30,925 പേർക്കാണ്​​ ബ്രസീലിൽ രോഗബാധ സ്​ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 6,14,941 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. യു.എസ്​ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കോവിഡ്​ ബാധിതരുള്ള രാ​ജ്യം ബ്രസീലാണ്​. 19,24,051പേർക്കാണ്​ യു.എസിൽ 
കോവിഡ്​ സ്​ഥിരീകരിച്ചത്​. 

അതേസമയം ബ്രസീലിൽ കോവിഡ്​ ബാധിച്ചവരുടെ യഥാർഥ കണക്കുകൾ പുറത്തുവന്നിട്ടില്ലെന്നും അവ ഇതിലും കൂടുമെന്നും വിദഗ്​ധർ പറയുന്നു. പരിശോധനകളുടെ അപര്യാപ്​തത നിലനിൽക്കുന്നതിനാൽ കോവിഡ്​ രോഗികളുടെ എണ്ണം ഇനിയും കൂടാനാണ്​ സാധ്യതയെന്നും പറയുന്നു. പ്രധാന നഗരമായ സാവോ പോളോയിലെ ആശുപത്രിക​െളല്ലാം നിറഞ്ഞതായാണ്​ വിവരം. 

Latest Video:
Full View 

Tags:    
News Summary - Brazils COVID-19 Death Toll Surges to Worlds Third Highest -World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.