സാവോപോളോ: രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും തീവ്രവലതുപക്ഷ സ്ഥാനാർഥിയായ ജയ്ർ ബൊൽസൊനാരോ വിജയിക്കുെമന്ന് സർവേ ഫലങ്ങൾ. ഇൗ മാസം ഏഴിനു നടന്ന ആദ്യഘട്ടത്തിൽ ബൊൽസൊനാരോ മുന്നിലെത്തിയിരുന്നു. ബൊൽസൊനാരോക്ക് 54ഉം എതിർസ്ഥാനാർഥിയായ ഫെർണാണ്ടോ ഹദ്ദാദിന് (വർക്കേഴ്സ് പാർട്ടി) 46ഉം ശതമാനം വോട്ടുകൾ ലഭിക്കുമെന്നാണ് പ്രവചനം.
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ കടുത്ത ആരാധകനായ ആദ്യഘട്ടത്തിൽ ബൊൽസൊനാരോക്ക് 46 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 50 ശതമാനം വോട്ട് ആർക്കും ലഭിക്കാത്ത സാഹചര്യത്തിലാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയവരെ ഉൾെപ്പടുത്തി വീണ്ടും വോെട്ടടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.