സാവോപോളോ: രാഷ്ട്രീയ ധ്രുവീകരണത്തിനും സംഘർഷങ്ങൾക്കുമിടെ ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിൽ വോെട്ടടുപ്പ് പൂർത്തിയായി. സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങൾ തന്നെയാണ് തെരഞ്ഞെടുപ്പിലെ ചർച്ചവിഷയം. 2014ൽ ലോകകപ്പ് ഫുട്ബാളിന് ആതിഥ്യമരുളിയ സമയത്തായിരുന്നു രാജ്യം തെരഞ്ഞെടുപ്പിനും വേദിയായത്. അന്ന് സംഘർഷങ്ങൾ നന്നെ കുറവാണ്; തൊഴിലില്ലായ്മ നിരക്കും. യു.എന്നിെൻറ ദരിദ്രരാഷ്ട്രങ്ങളുടെ പട്ടികയിൽനിന്ന് ബ്രസീൽ പുറത്തുനിന്ന കാലം കൂടിയായിരുന്നു അത്.
ഇക്കുറി നേരെ വിപരീതമാണ് സ്ഥിതി. രാജ്യത്ത് കഴിഞ്ഞവർഷം മാത്രം നടന്നത് 64,000 കൊലപാതകങ്ങളാണ്. പൊതുസുരക്ഷ വലിയ വെല്ലുവിളിയായി മാറിയിരിക്കയാണ്. തൊഴിലില്ലായ്മ നിരക്കും കുതിച്ചുയർന്നു. 14.7 കോടി വോട്ടർമാരാണ് രാജ്യത്തെ 38ാമത്തെ പ്രസിഡൻറിനെ തെരഞ്ഞെടുക്കാനുള്ള വിധിനിർണയത്തിൽ പങ്കാളിയാവുന്നത്. തീവ്രവലതുപക്ഷ സ്ഥാനാർഥിയായ ജയർ ബൊൽസൊനാേരാക്കാണ് (സോഷ്യൽ ലിബറൽ പാർട്ടി) കൂടുതൽ വിജയസാധ്യത. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഇദ്ദേഹത്തിനെതിരെ വധശ്രമവുമുണ്ടായിരുന്നു.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറയും ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്രിഗോ ദുതർതേയുടെയും ആരാധകനായ ബൊൽസൊനാേരാ രാജ്യത്ത് 21 വർഷം നീണ്ട പട്ടാളഭരണത്തെ പരസ്യമായി പിന്തുണച്ചിരുന്നു. മുൻ മേയറും വർക്കേഴ്സ് പാർട്ടിയുടെ സ്ഥാനാർഥിയുമായ ഫെർണാണ്ടോ ഹദ്ദാദ് രണ്ടാംസ്ഥാനത്തെത്തുമെന്നാണ് പ്രവചനം. ലബനീസ് കുടിയേറ്റക്കാരുടെ മകനാണിദ്ദേഹം. ഏറെ സാധ്യത കൽപിക്കപ്പെട്ടിരുന്ന മുൻ പ്രസിഡൻറ് ലുല ഡ സിൽവക്ക് മത്സരിക്കാൻ വിലേക്കർപ്പെടുത്തിയതോടെയാണ് ഹദ്ദാദിന് നറുക്കുവീണത്.
വർകേഴ്സ് പാർട്ടിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഒാഫ് ബ്രസീലും സഖ്യമാണ്. മന്യുല ഡി അവിലയാണ് വൈസ് പ്രസിഡൻറ് സ്ഥാനാർഥി. ലുല സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഹദ്ദാദ്. അഭിപ്രായ സർവേകളിൽ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ആദ്യഘട്ടത്തിൽ വോട്ടുകൾ 50 ശതമാനത്തിൽ കുറഞ്ഞാൽ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് നീളും. രണ്ടാംഘട്ട വോെട്ടടുപ്പ് ഒക്ടോബർ 28നാണ്. ആദ്യപാദം മേൽക്കെ നേടുന്ന രണ്ടുപേരാണ് രണ്ടാംഘട്ടത്തിൽ പോരാടുക.
സോഷ്യലിസത്തിെൻറയും കമ്യൂണിസത്തിെൻറയും കടുത്ത വിമർശകനായ ബൊൽസൊനാരോ തോക്കുനിയന്ത്രണനിയമം ലഘൂകരിക്കണമെന്ന അഭിപ്രായക്കാരനാണ്. ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ സിറോ ഗോംസ്, ബ്രസീലിയൻ സോഷ്യൽ ഡെമോക്രസി പാർട്ടിയുടെ ഗെരാൾഡോ അക്മിൻ എന്നിവരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.