നോൺ നാറ്റോ സഖ്യകക്ഷി സ്​ഥാനത്തു നിന്ന്​ പാകിസ്​താനെ നീക്കണം -യു.എസ്​ കോൺഗ്രസിൽ പ്രമേയം

വാഷിങ്​ടൺ: യു.എസി​​​െൻറ ഏറ്റവും പ്രധാനപ്പെട്ട നോൺ നാറ്റോ സഖ്യകക്ഷി എന്ന സ്​ഥാനത്തു നിന്ന്​ പാകിസ്​താനെ നീ ക്കം ചെയ്യണമെന്ന്​ ആവശ്യപ്പെടുന്ന പ്രമേയം യു.എസ്​ കോൺഗ്രസിൽ അവതരിപ്പിച്ചു. റിപ്പബ്ലിക്കൻ പാർട്ടി സാമാജികനാ യ ആൻഡി ബ്രിഗ്​സ്​ ആണ്​ പ്രമേയം അവതരിപ്പിച്ചത്​. നോൺ നാറ്റോ സഖ്യകക്ഷി എന്ന സ്​ഥാനം പാകിസ്​താന്​ തിരികെ നൽകണമെങ്കിലുള്ള നിബന്ധനകളും പറയുന്നുണ്ട്​. ബില്ല്​ ആവശ്യമായ നടപടികൾക്കായി വ​ിദേശകാര്യ മന്ത്രലായത്തിലേക്ക്​ അയച്ചു.

അഫ്​ഗാനിൽ പ്രശ്​നങ്ങൾ സൃഷ്​ടിക്കുന്ന ഹഖാനി നെറ്റ്​വർക്കിന്​ സുരക്ഷിത താവളം ഒരുക്കുന്നത്​ അവസാനിപ്പിക്കണം. അതിനു വേണ്ട സൈനികനടപടി പാകിസ്​താൻ സ്വീകരിക്കുമെന്ന്​ യു.എസ്​ പ്രസിഡൻറ്​ കോൺഗ്രസിൽ ഉറപ്പു നൽകിയാൽ മാത്രമേ വീണ്ടും പാകിസ്​താന്​ പദവി നൽകാവൂവെന്നാണ്​ നിബന്ധന.

കൂടാതെ പാകിസ്​താനിൽ നിന്ന്​ ഹഖാനി ഗ്രൂപ്പി​െന തുരത്തുന്നതിന്​ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും അഫ്​ഗാനുമായി ചേർന്ന്​ തീവ്രവാദ പ്രവർത്തനങ്ങൾക്കെതിരെ പേരാടുകയും വേണം. ഹഖാനി തീവ്രവാദിക​െള പാകിസ്​താൻ അറസ്​റ്റ്​ ചെയ്യുന്നുണ്ടെന്നും അവർ വിചാരണക്ക്​ വിധേയരാകുന്നുണ്ടെന്നും യു.എസ്​ പ്രസിഡൻറ്​ സാക്ഷ്യപ്പെടുത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

Tags:    
News Summary - Bill To Remove Pakistan As Major Non-NATO Ally In US Congress -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.