ഹ്യൂസ്റ്റൻ: യു.എസ് മുൻ പ്രഥമ വനിത ബാർബറ ബുഷ് 92ാം വയസ്സിൽ വിടവാങ്ങി. ഹ്യൂസ്റ്റനിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. തന്നെ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിക്കേണ്ടെന്നും വീട്ടിലെ പരിചരണമാണ് വേണ്ടതെന്നും അവസാന ദിവസങ്ങളിൽ കുടുംബാംഗങ്ങളെ അവർ ചട്ടംകെട്ടിയിരുന്നു. ഭർത്താവും മകനും യു.എസ് പ്രസിഡൻറാകുന്നതിന് സാക്ഷിയായ ഏക വനിതയെന്ന അപൂർവ ഭാഗ്യവും ബാർബറക്ക് കിട്ടി.
യു.എസിെൻറ 41ാമത്തെ പ്രസിഡൻറ് ജോർജ് എച്ച്.ഡബ്ല്യൂ ബുഷിെൻറ ഭാര്യയും 43ാം പ്രസിഡൻറ് ജോര്‍ജ് ഡബ്ല്യൂ ബുഷിെൻറ അമ്മയുമാണ് ഇവർ. മാധ്യമങ്ങൾ ഇക്കാര്യം പുറംലോകത്തെ അറിയിക്കുകയും ചെയ്തു. സാഹിത്യകാരികൂടിയാണ് ബാർബറ. കുട്ടികൾക്കായുള്ള നിരവധി പുസ്തകങ്ങളും ഒരു ഒാർമക്കുറിപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജോര്‍ജ് ഡബ്ല്യൂ ബുഷ്, ഫ്ലോറിഡ ഗവർണറായിരുന്ന ജെബ് ബുഷ് എന്നിവരടക്കം അഞ്ചുമക്കളാണ് ബുഷ്-ബാർബറ ദമ്പതികൾക്ക്. 17 പേരക്കുട്ടികളും. 1925ൽ ന്യൂയോർക്കിലാണ് ജനിച്ചത്. പക്ഷാഘാതം ബാധിച്ച് ചികിത്സയിലാണ് ഭർത്താവ് ജോർജ് ബുഷ്. മരണത്തിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്, പത്നി മെലാനിയ, മുൻ പ്രസിഡൻറ് ബിൽ ക്ലിൻറൻ എന്നിവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.