ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി അരിസോണ മലയാളി അസോസിയേഷന്‍

അരിസോണ: അരിസോണ മലയാളി അസോസിയേഷൻെറ കലാസന്ധ്യ ഒരു അപൂർവ ദൃശ്യവിരുന്നായി മാറി. അരിസോണയിലെ ഫീനിക്സ് ഇന്റോ അമേരിക ്കൻ കൾച്ചറൽ സെന്ററിൽ പ്രൗഢഗംഭീരമായ സദസിനു മുന്നിൽ കലാസന്ധ്യ അരങ്ങേറി. പ്രായഭേദമന്യേ അരിസോണയിലെ കലാകാരന്മാരും കലാകാരികളും വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ചു. ജിൽസി ഡിൻസും, മിഥുൻ പോളും പരിപാടിക്ക് അവതാരകരായി. ശാസ്ത്രീയ നൃത്തങ്ങൾ, സിനിമാറ്റിക്ക് നൃത്തങ്ങൾ, സ്കിററുകൾ, തെരുവ് നാടകം, ഗാനങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റേകി.


കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അരിസോണ മലയാളി അസോസിയേഷൻ സമാഹരിച്ച 20,102 ഡോളർ റിലീഫ് കമ്മറ്റി കോർഡിനേറ്റർ സജീവ് മടമ്പത്ത് അരിസോണ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസഫ് വടക്കലിന് ഔദ്യോഗികമായി കൈമാറി. പരിപാടിക്ക് അരിസോണ മലയാളി അസോസിയേഷൻ കമ്മറ്റി നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - arizona malayalee association- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.