വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 27.25 ലക്ഷം കടന്നു. 191,061 പേരാണ് ഇതുവരെ കോവിഡ് മൂലം മരണമടഞ്ഞത്. ഇന ്നലെ മാത്രം 6300 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 7,45,905 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 17,88,954 പേരാണ് നിലവിൽ ചികിത് സയിലുള്ളത്.
യു.എസിൽ 8,86,709 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പുതുതായി 267 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ മരണം അര ലക്ഷം കടന്നു. 85,922 പേർ യു.എസിൽ രോഗമുക്തരായി. 7,50,544 പേരാണ് നിലവിൽചികിത്സയിലുള്ളത്.
ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത്. 2,68,581 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 20,861 പേർ മരണത്തിനു കീഴടങ്ങുകയും ചെയ്തു. 2,18,127 പേർ ചികിത്സയിലാണ്. ന്യൂ ജഴ്സിയിൽ ഒരു ലക്ഷം പേർക്കും മസാചുസെറ്റ്സിൽ 46,023 പേർക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 23,077 ആയി. 4749പേർക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവിൽ 17,610 പേരാണ് ചികിത്സയിലുള്ളത്. 718 പേർ കോവിഡ് ബാധിച്ച് മരണത്തിനു കീഴടങ്ങിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കുറിനുള്ളിൽ ഇന്ത്യയിൽ 1684 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 37 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.