വാഷിങ്ടൺ: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബൂബക്കർ അൽ ബഗ്ദാദി കൊല്ലപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്ന് അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെൻറഗൺ തലവൻ ജയിംസ് മാറ്റിസ്. ബഗ്ദാദി കൊല്ലപ്പെെട്ടന്ന് വിശ്വസിക്കുന്നില്ല. തങ്ങൾ നടത്തിയ ആക്രമണത്തിൽ ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന് മനസ്സിലാക്കുന്നതുവരെ അയാൾ ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കുന്നതായി മാറ്റിസ് പറഞ്ഞു.
ബ്രിട്ടനിൽ നിന്നുള്ള മനുഷ്യാവകാശ സംഘടനയും െഎ.എസും ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചിരുന്നു. ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പരിശോധിച്ച് വരുകയാണെന്ന് റഷ്യൻ സൈന്യവും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബഗ്ദാദിയുടെ മരണത്തെ കുറിച്ച് അമേരിക്കൻ പ്രതിരോധ വകുപ്പ് മേധാവിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.