ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുമെന്ന് റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. തന്‍െറ വസതിയിലത്തെിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ ട്രംപ് ഈ നിലപാട് അറിയിച്ചതായും ട്രംപിന്‍െറ ഓഫിസ് അറിയിച്ചു. 1967ലാണ് ഇസ്രായേല്‍ മസ്ജിദുല്‍ അഖ്സ അടങ്ങുന്ന കിഴക്കന്‍ ജറൂസലം പിടിച്ചെടുത്തത്. അത് തങ്ങളുടെ തലസ്ഥാനമാണെന്ന ഇസ്രായേല്‍ അവകാശവാദം യു.എസ് അടക്കം ലോകരാജ്യങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. തെല്‍അവീവിലാണ് മിക്ക രാജ്യങ്ങളുടെയും നയതന്ത്ര കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ജറൂസലം ഇസ്രായേലിന്‍െറ സനാതന തലസ്ഥാനമാണെന്നും ട്രംപിന്‍െറ ഭരണത്തിനു കീഴില്‍ യു.എസ് അതിന് അംഗീകാരം നല്‍കുമെന്നും തന്‍െറ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലും ട്രംപ് വ്യക്തമാക്കി. ഇസ്രായേല്‍ അതിര്‍ത്തിയില്‍ പണിത 440 മൈല്‍ നീളമുള്ള മതിലിനെയും ട്രംപ് പ്രശംസിച്ചു. നെതന്യാഹുവുമായി ഡെമൊക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനും കൂടിക്കാഴ്ച നടത്തി. പതിവിന് വിപരീതമായി മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയായിരുന്നു രണ്ട് കൂടിക്കാഴ്ചകളും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.