Posted On
date_range Updated On
date_range ബ്രസീല്‍ പ്രസിഡന്‍റ് മിഷേല്‍ ടമറിനെതിരെ അന്വേഷണത്തിന് ഉത്തരവ്
റിയോ ഡെ ജനീറോ: ബ്രസീല്‍ പ്രസിഡന്‍റ് മിഷേല്‍ ടമറിനെതിരായ അഴിമതിയാരോപണക്കേസില്‍ പ്രാഥമിക അന്വേഷണത്തിന് സുപ്രീംകോടതിയുടെ പച്ചക്കൊടി. ട്രാന്‍സ്പെട്രോ കമ്പനി മുന്‍ പ്രസിഡന്‍റ് നല്‍കിയ ഹരജിയിന്‍മേലാണ് നടപടി. സുപ്രീംകോടതി ജഡ്ജി തിയോറി സവാസ്കിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 2012ല്‍ തീമര്‍ ട്രാന്‍സ്പെട്രോയില്‍നിന്ന് പണം കൈപ്പറ്റിയതായി ഹരജിയില്‍ ആരോപിക്കുന്നുണ്ട്. കുറ്റം തെളിഞ്ഞാല്‍ ടമറിനെതിരെ ഒൗദ്യോഗിക അന്വേഷണം വേണമോ എന്ന കാര്യത്തില്‍ പ്രോസിക്യൂട്ടര്‍മാര്‍ തീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.