ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുക്കത്തിന് വിചാരിച്ചതിലും വേഗതയെന്ന് പഠനം

വാഷിങ്ടണ്‍: വടക്കന്‍ അറ്റ്ലാന്‍റിക്കിനും ആര്‍ട്ടിക് സമുദ്രത്തിനും ഇടയിലുള്ള ദ്വീപ് രാഷ്ട്രമായ ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുക്കത്തിന്‍െറ വേഗത നേരത്തെ കരുതിയതിലും വേഗത്തിലെന്ന് പുതിയ പഠനം.  ഒഹായോ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 2003-13 കാലത്ത് ഗ്രീന്‍ലന്‍ഡിന് നഷ്ടമായത് 2700 ജിഗാടണ്‍ ഐസാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രതിവര്‍ഷം, 20 ജിഗാടണ്‍ മഞ്ഞാണ് ഉരുകുന്നത്. ഇത് നേരത്തെ കരുതിയതിലും 7.6 ശതമാനം വേഗത്തിലാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ മിഖായേല്‍ ബേവിസ് പറഞ്ഞു. ഗവേഷണഫലം ‘സയന്‍സ് അഡ്വാന്‍സസ്’ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.