ഇത്​ തങ്ങളുടെ രാജ്യവും വിമാനത്താവളവുമാണെന്ന്​ അമേരിക്കൻ മാധ്യമ സംഘത്തോട്​​​ ചൈനീസ്​ ഉദ്യോഗസ്​ഥൻ

ബീജിങ്​: ജി 20 ഉച്ച​കോടിക്കായി അമേരിക്കൻ പ്രസിഡൻറ്​ ബറാക്​ ഒബാമ ൈചനീസ്​ വിമാനത്താവളത്തിൽ എത്തിയപ്പോൾ അരങ്ങേറിയത്​ നാടകീയ സംഭവങ്ങൾ. വിമാനത്തിൽ നിന്നും വരുന്ന ഒബായുടെ ചിത്രം പകർത്താൻ ​ശ്രമിച്ച അമേരിക്കൻ മാധ്യമ സംഘത്തെ ചൈനീസ്​ ഉദ്യോഗസ്​ഥൻ റിബൺ കെട്ടി തടഞ്ഞതാണ്​ പ്രശ്​നങ്ങൾക്ക്​ തുടക്കം.

തുടർന്ന്​ മാധ്യമ പ്രവർത്തക ഇത്​ തങ്ങളുടെ വിമാനവും പ്രസിഡൻറുമാണെന്ന്​ പറഞ്ഞു. മറുപടിയായി ഇത്​ ഞങ്ങളുടെ രാജ്യവും വിമാനത്താവളവുമാണെന്ന്​ ചൈനീസ്​ ഉദ്യോഗസ്​ഥൻ തിരിച്ചടിക്കുകയും ചെയ്​തു​. മാധ്യമ സംഘത്തിലുണ്ടായിരുന്ന റോയി​േട്ടഴ്​സ്​ ന്യൂസ്​ ഏജൻസി റിപ്പോർട്ടർ റോബർട്ട സംഭവത്തി​​െൻറ വിഡിയോ ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.