ട്രംപ് 18 വര്‍ഷമായി നികുതി അടക്കുന്നില്ളെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്: റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് വിവാദങ്ങളൊഴിഞ്ഞ നേരമില്ല. 18 വര്‍ഷമായി ട്രംപ് നികുതിയടക്കാതെ കബളിപ്പിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ന്യൂയോര്‍ക് ടൈംസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ട്രംപിന്‍െറ വരുമാന നികുതി സംബന്ധിച്ച രേഖകള്‍ ലഭിച്ചുവെന്ന് അവകാശപ്പെട്ട ന്യൂയോര്‍ക് ടൈംസ്, അമേരിക്കന്‍ നികുതി നിയമപ്രകാരം ഏകദേശം 1000 കോടി യു.എസ് ഡോളറോ അതിനു തുല്യമായ സംഖ്യയോ ആണ് 2013 വരെയുള്ള കാലയളവില്‍ നികുതി വരുമാന ഇനത്തില്‍ നഷ്ടംവരുത്തിയതെന്നും  ആരോപിച്ചു.
ഹിലരി ക്ളിന്‍റനുമായുള്ള ആദ്യ സംവാദത്തില്‍ പിന്നാക്കം പോയതോടെ പ്രതിച്ഛായ തകര്‍ന്ന ട്രംപ് കൂടുതല്‍ പ്രതിരോധത്തിലായിരിക്കയാണ്. നിയമവിരുദ്ധമായാണ് നികുതി രേഖകള്‍ സംഘടിപ്പിച്ചതെന്നും തെരെഞ്ഞെടുപ്പ് കാമ്പയിന്‍ ദീര്‍ഘിപ്പിക്കാന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരിക്കുവേണ്ടി നടത്തുന്ന തന്ത്രമാണിതെന്നുമാണ് ട്രംപിന്‍െറ പ്രചാരകരുടെ പ്രതികരണം. എന്നാല്‍, നികുതി രേഖകള്‍ വെളിപ്പെടുത്താന്‍ ട്രംപ് തയാറായില്ല. തന്‍െറ വരുമാനം ഫെഡറല്‍ ഓഡിറ്റിങ്ങിനു വിധേയമാക്കിയതാണെന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച മുന്‍ സ്ഥാനാര്‍ഥികളുടെ ചരിത്രത്തില്‍നിന്ന് വ്യത്യസ്തമായി ട്രംപ് പ്രഖ്യാപിച്ചത്. അതിനിടെ, നികുതി വിവാദം സംബന്ധിച്ച് കൂടുതല്‍ വിശദീകരണങ്ങളുമായി ട്രംപിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം രംഗത്തത്തെി. മികച്ച ബിസിനസുകാരനായ ട്രംപ് രാജ്യത്തോടുള്ള ഉത്തരവാദിത്തം ബിസിനസിലും നിറവേറ്റിയ വ്യക്തിയാണെന്നും അദ്ദേഹവും കുടുംബവും ജീവനക്കാരും നിയമപരമായി ആവശ്യപ്പെടുന്ന നികുതി അടച്ചിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ പറ്റില്ളെന്നുമായിരുന്നു ഇവരുടെ വാദം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.