Posted On
date_range Updated On
date_range മെക്സിക്കോയിൽ വാഹനാപകടത്തിൽ 13 മരണം
മെക്സികോ സിറ്റി: മെക്സികോയിൽ വാഹനാപകടത്തിൽ 13 പേർ മരിച്ചു. ശനിയാഴ്ച വെരാക്രൂസിലായിരുന്നു അപകടം. ട്രക്കും ബസും കൂട്ടിയിടിക്കുകയായിരുന്നു. മെക്സികോ–വെരാക്രൂസ് ദേശീയ പാതയിലായിരുന്നു സംഭവം. റെയിൽപ്പാതകൾക്കിടയിൽ കുറുകനെയുളള കട്ടത്തടി കൊണ്ടുപോകുകയായിരുന്ന 18 വീലുകളുള്ള വലിയ ട്രക്കിൽ ബസ് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ബസ് തീപിടിച്ച് കത്തി. ബസിലുണ്ടായിരുന്ന ഒരാൾ മാത്രമാണ് രക്ഷപെട്ടത്. ഇയാൾ ബസിെൻറ ജനാല വഴി പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. മെക്സികോ സിറ്റിയിൽനിന്നും വില്ലഹർമോസയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.