ഒബാമ ഇന്ന് ഹിരോഷിമയില്‍

ടോക്യോ: രണ്ടാം ലോകയുദ്ധത്തിന്‍െറ കെടുതികള്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ലാത്ത ജപ്പാനിലെ ഹിരോഷിമയിലേക്ക്  ഇതാദ്യമായി ഒരു അമേരിക്കന്‍ പ്രസിഡന്‍റ് എത്തുന്നു. ജി7 ഉച്ചകോടിക്കായി തലസ്ഥാനമായ ടോക്യോവിലത്തെിയ ബറാക് ഒബാമ വെള്ളിയാഴ്ച സമ്മേളനം സമാപിച്ചാലുടന്‍ പ്രത്യേക വിമാനത്തില്‍ ഹിരോഷിമയുടെ പ്രേതഭൂമിയിലേക്ക് തിരിക്കും. ഒരു നഗരത്തത്തെന്നെ തുടഞ്ഞുകളഞ്ഞ ആണവായുധ പ്രയോഗത്തിന്‍െറ ജീവിക്കുന്ന ഇരകള്‍ അവിടെ അദ്ദേഹത്തെ സ്വീകരിക്കാനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടോക്യോവില്‍നിന്ന് ഒബാമയെ ജപ്പാന്‍ പ്രസിഡന്‍റ് ഷിന്‍സോ ആബെയും അനുഗമിക്കുന്നുണ്ട്.

2009ല്‍തന്നെ, ഹിരോഷിമ സന്ദര്‍ശിക്കാനുള്ള ആഗ്രഹം ഒബാമ പരസ്യമാക്കിയതാണ്. കഴിഞ്ഞമാസം, യാത്രാ പദ്ധതികള്‍ അദ്ദേഹത്തിന്‍െറ ഓഫിസ് പുറത്തുവിടുകയും ചെയ്തു. ആണവായുധ പ്രയോഗങ്ങള്‍ തീര്‍ത്തും ഇല്ലാതാക്കുക എന്ന സന്ദേശം നല്‍കുകയാണ് ഒബാമയുടെ ഹിരോഷിമ സന്ദര്‍ശനത്തിന്‍െറ ലക്ഷ്യമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. 1.4 ലക്ഷം പേരുടെ മരണത്തിനിടയാക്കിയ അമേരിക്കയുടെ അണുബോംബ് വര്‍ഷത്തില്‍ ക്ഷമാപണം നടത്തില്ളെന്ന് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ജീവിക്കുന്ന ഇരകളുമായി സംസാരിക്കുന്നത് മറ്റൊരു തരത്തില്‍ ക്ഷമാപണം തന്നെയാണെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജപ്പാന്‍ മാധ്യമങ്ങള്‍ വിലയിരുത്തിയത്.  

വെള്ളിയാഴ്ച വൈകുന്നേരം ഹിരോഷിമ പീസ് മെമ്മോറിയല്‍ പാര്‍ക്കില്‍വെച്ചായിരിക്കും ഒബാമ  ഇരകളുമായി സംവദിക്കുകയെന്ന് ജപ്പാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ക്കില്‍ പുഷ്പാര്‍ച്ച നടത്തിയ ശേഷം ഒരു മിനിറ്റ് മൗനാചരണവുമുണ്ടാകും. തുടര്‍ന്ന്, പീസ് മെമ്മോറിയല്‍ മ്യൂസിയത്തിലേക്ക് പോകും.  

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.