ട്രംപ് തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥി

വാഷിങ്ടണ്‍: അമേരിക്കയില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകുന്നതിനാവശ്യമായ പിന്തുണ ഡൊണാള്‍ഡ് ട്രംപിനു ലഭിച്ചു. മാജിക് നമ്പര്‍ കടക്കാനാവശ്യമായ നാലു പ്രതിനിധികളൂടെ പിന്തുണ നേടിയെടുത്താണ് സ്ഥാനാര്‍ഥിത്വം  ട്രംപ് അരക്കിട്ടുറപ്പിച്ചത്. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍  1,237 പ്രതിനിധികളുടെ പിന്തുണയാണാവശ്യം. ട്രംപ് ഇപ്പോള്‍ 1,238 പേരുടെ പിന്തുണ നേടിക്കഴിഞ്ഞു.

കഴിഞ്ഞദിവസം വാഷിങ്ടണ്‍ പ്രൈമറി ജയിച്ച ട്രംപിനു സ്ഥാനാര്‍ഥിത്വത്തിനായി നാലുപേരുടെ പിന്തുണകൂടി വേണ്ടിയിരുന്നു.  എന്നാല്‍ തുടക്കത്തില്‍ തീരുമാനമെടുക്കാതിരുന്ന അഞ്ച് പ്രതിനിധികള്‍  ട്രംപിനെ പിന്തുണക്കുമെന്നറിയിച്ച് രംഗത്തുവന്നതോടെ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ട്രംപ് തന്നെയെന്ന് ഉറപ്പിച്ചു. 

ഒക്ലഹോമ ഗ്രാന്‍റ് ഓള്‍ഡ് പാര്‍ട്ടി അധ്യക്ഷ പാം പൊള്ളാര്‍ഡ്, കൊളറാഡോ റിപബ്ളിക്കന്‍ പാര്‍ട്ടി ചെയര്‍മാന്‍ സ്റ്റീവ് ഹൗസ്, കാമറോണ്‍ ലിന്‍റണ്‍ തുടങ്ങിയ അഞ്ചു പേരാണ് ട്രംപിനു പിന്തുണയറിയിച്ചത്. ജൂലൈയില്‍ ക്ളീവ്ലന്‍റില്‍ വെച്ച് നടക്കുന്ന റിപബ്ളിക്കന്‍ പാര്‍ട്ടി സമ്മേളനത്തിലാണു സ്ഥാനാര്‍തഥി പ്രഖ്യാപനമുണ്ടാവുക.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.