‘കോമഗതാ മാരു’ ദുരന്തകഥ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സിഖ് വംശജര്‍

ടൊറന്‍േറാ: കാനഡയിലെ സ്കൂള്‍ പാഠപുസ്തകത്തില്‍ കോമഗതാ മാരു ദുരന്തകഥ ഉള്‍പ്പെടുത്തണമെന്ന് സിഖ് വംശജര്‍ ആവശ്യപ്പെട്ടു. കനേഡിയന്‍ പ്രാദേശിക മന്ത്രിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചതായി  വേള്‍ഡ് സിഖ് ഓര്‍ഗനൈസേഷന്‍ (ഡബ്ള്യു.എസ്.ഒ) അറിയിച്ചു. കനേഡിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അന്യായമായിരുന്നു  കോമഗതാ മാരു ദുരന്തത്തിലൂടെ ഇന്ത്യന്‍ അഭയാര്‍ഥികളോട് സര്‍ക്കാര്‍ കാണിച്ചതെന്ന  പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോയുടെ ഏറ്റുപറച്ചിലിനെ അവര്‍ സ്വാഗതം ചെയ്തു. 

പ്രധാനമന്ത്രി നിയമസഭയില്‍ നടത്തിയ ക്ഷമാപണം സിഖ് വംശജരെ സംബന്ധിച്ച് ചരിത്ര നിമിഷമാണെന്നും  കോമഗതാ മാരു ദുരന്തത്തിന്‍െറ ഇരുണ്ട മുഖം രേഖപ്പെടുത്തപ്പെടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഡബ്ള്യു.എസ്.ഒ പ്രസിഡന്‍റ് മുഖ്ബിര്‍ സിങ് പറഞ്ഞു. 1914ലിലാണ് ഹോങ്കോങ്ങില്‍നിന്നും 376 അഭയാര്‍ഥികളുമായി കോമഗതാ മാരു കപ്പല്‍ പാരിസിലേക്ക് പുറപ്പെട്ടത്. എന്നാല്‍, ഇവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാന്‍ പാരിസ് സര്‍ക്കാര്‍ വിസമ്മതിക്കുകയും കപ്പല്‍ തിരിച്ചയക്കുകയുമായിരുന്നു. തുടര്‍ന്ന്, ബ്രിട്ടീഷ് സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍  നിരവധി പേര്‍ കൊല്ലപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തുവെന്നാണ് ചരിത്രം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.