ഓറിഗണില്‍ സാന്‍ഡേഴ്സ്, കെന്‍റക്കിയില്‍ ഹിലരി

വാഷിങ്ടണ്‍: ഓറിഗണ്‍ ഡെമോക്രാറ്റിക് പ്രൈമറിയില്‍ ഹിലരി ക്ളിന്‍റനെതിരെ വര്‍മോണ്ട് സെനറ്റര്‍ ബേണീ സാന്‍ഡേഴ്സിനു അട്ടിമറി വിജയം. അതേസമയം കെന്‍റക്കി പ്രൈമറിയില്‍ മികച്ച പോരാട്ടത്തിനൊടുവില്‍ സാന്‍ഡേഴ്സിനെതിരെ ഹിലരി വിജയം സ്വന്തമാക്കി.
ഓറിഗണില്‍ അനായാസം ജയിച്ചുകയറാമെന്ന ഹിലരിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് സാന്‍ഡേഴ്സ് വിജയം കരസ്ഥമാക്കിയത്. 2008ലെ തെരഞ്ഞെടുപ്പില്‍ ഒബാമക്കെതിരെ ഹിലരി അനായാസ ജയം നേടിയ പ്രൈമറിയാണു ഓറിഗണ്‍. ഓറിഗണില്‍ ജയിക്കാനായതോടെ നിര്‍ജീവമായിരുന്ന കമ്പയിന്‍ സജീവമാക്കാന്‍ സാന്‍ഡേഴ്സിനായിട്ടുണ്ട്.
പുറത്തുവന്ന കണക്കുകള്‍ പ്രകാരം ഓറിഗണില്‍ സാന്‍ഡേഴ്സിനു 53 ശതമാനവും ഹിലരിക്ക് 47 ശതമാനവും വോട്ടാണ് ലഭിച്ചത്. അതേസമയം, ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണു ഹിലരിക്ക് കെന്‍റക്കി കീഴടക്കാനായത്. തെരെഞ്ഞെടുപ്പ് അധികൃതര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം 99.2 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഹിലരിക്ക് 46.7 ശതമാനവും സാന്‍ഡേഴ്സിനു 46.3 ശതമാനവും വോട്ടുകള്‍ ലഭിച്ചു. 2,000ത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് എണ്ണിത്തീര്‍ക്കാനുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.