ഡോക്ടര്‍മാര്‍ പുറത്തെടുത്തു; മരിച്ച അമ്മയില്‍ നിന്നും ജീവനോടെ അവളെ

കേപ് ഗിരാര്‍ഡ്യു(യു.എസ്): കാറപകടത്തില്‍ ജീവന്‍ വെടിഞ്ഞ അമ്മയുടെ വയറ്റില്‍ നിന്ന് കുഞ്ഞിനെ ജീവനോടെ പുറത്തെടുത്ത് ഒരു പറ്റം ഡോക്ടര്‍മാര്‍ ലോകത്തെ അമ്പരപ്പിച്ചു.

കാപ് ഗിരാര്‍ഡ്യുവിലെ വീട്ടില്‍ നിന്ന് മിസ്സൂറിയിലെ ആശുപത്രിയിലേക്കുള്ള യാത്രയില്‍ ആയിരുന്നു പൂര്‍ണ ഗര്‍ഭിണിയായ ഇലെര്‍.  അപ്പോഴാണ് ഒരു ട്രാക്ടറുമായി അവര്‍ സഞ്ചരിച്ച എസ്.യു.വി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇലെറിന് അവിടെയത്തെിയ പൊലീസ് ഒഫീസര്‍മാര്‍ ഉടന്‍ കൃത്രിമ ശ്വാസോച്ഛോസം നല്‍കി. എന്നാല്‍, ആശുപത്രിയില്‍ എത്തും മുമ്പേ ഈ ലോകത്തോട് അവര്‍ വിടപറഞ്ഞിരുന്നു. ഒട്ടും സമയംകളയാതെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു. അമ്മയില്ലാത്ത ലോകത്തേക്ക് അവള്‍ വന്നു. നഴ്സിന്‍റെ കയ്യില്‍ പടിച്ച് കുഞ്ഞിക്കണ്ണുകള്‍ തുറന്നു.  ഉടന്‍ തന്നെ കുഞ്ഞിനെ വെന്‍റിലേറ്ററിലേക്ക് മാറ്റി. മാഡിസണ്‍ എന്ന് പേരിട്ട നവജാതശിശുവിന് രണ്ട് കിലോയോളം ഭാരമുണ്ട്.

അമ്മയുടെ മരണത്തോടെ ഓക്സിജന്‍ കിട്ടാതെ കുഞ്ഞിന്‍റെ തലച്ചോറിന് വല്ല പരിക്കും സംഭവിച്ചിട്ടുണ്ടോ എന്ന കാര്യം ഡോക്ടര്‍മാര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പിറക്കാനിരിക്കുന്ന കുഞ്ഞിനുവേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ചിരിക്കുകയായിരുന്നു എന്‍റെ മകള്‍. ഇപ്പോള്‍ അമ്മയില്ലാത്ത കുഞ്ഞായി ഇവള്‍ വളരണം -ഇലെറിന്‍റെ അമ്മ പട്രീഷ്യ നൈറ്റ് അതീവ ദു:ഖത്തോടെ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.