14 കാരന്‍െറ കണ്ടുപിടിത്തത്തിന് 300 ലക്ഷം യു.എസ് ഡോളര്‍ വാഗ്ദാനം

അലബാമ: അമേരിക്കയില്‍ 14 വയസ്സുകാരന്‍െറ കണ്ടുപിടിത്തത്തിന് ഒരു കമ്പനി വിലയിട്ടത് 300 ലക്ഷം യു.എസ് ഡോളര്‍. അലബാമ സ്വദേശിയായ ടെയ്ലര്‍ റൊസെന്തലിനെയാണ് വമ്പന്‍ ഓഫറുമായി ആരോഗ്യപരിപാലന കമ്പനി സമീപിച്ചിരിക്കുന്നത്. എന്നാല്‍, കണ്ടുപിടിത്തം വില്‍ക്കാന്‍ ടെയ്ലര്‍ തയാറായില്ല.

പൈസയിട്ടാല്‍ പ്രഥമ ശുശ്രൂഷ കിറ്റുകള്‍ ലഭിക്കുന്ന യന്ത്രമാണ് ടെയ്ലര്‍ കണ്ടുപിടിച്ചത്. മുറിവ്, തീപ്പൊള്ളല്‍ തുടങ്ങിയവക്കുള്ള പ്രഥമശുശ്രൂഷ ഉറപ്പാക്കുന്ന സാധനങ്ങള്‍ ഈ യന്ത്രത്തില്‍നിന്ന് ലഭിക്കും. ബേസ്ബാള്‍ മത്സരത്തിനിടെ കൂട്ടുകാരന്‍ നിലത്തുവീണതു കണ്ടപ്പോഴാണ് ടെയ്ലറിന്‍െറ മനസ്സില്‍ യന്ത്രത്തെക്കുറിച്ചുള്ള ആശയമുദിച്ചത്.
യന്ത്രം നിര്‍മിച്ച ടെയ്ലര്‍ ആശയം പ്രചരിപ്പിക്കുന്നതിനും വിപണനത്തിനുമായി ‘റെക്മെഡ്’ എന്ന സംരംഭം തുടങ്ങുകയായിരുന്നു. സംഗതി ഹിറ്റായതോടെ റെക്മെഡിനെ തേടി വന്‍കിട കമ്പനിയുടെ ഓഫര്‍ എത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.