ലോകത്തിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു

ന്യൂയോര്‍ക്: ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു. അലബാമ സ്വദേശിയായ സൂസന്ന മുഷാത്ത് ജോണ്‍സ് ആണ് അന്തരിച്ചത്. 116ാമത്തെ വയസ്സിലായിരുന്നു അന്ത്യം. ന്യൂയോര്‍ക്കിലെ വസതിയിലായിരുന്നു അന്ത്യം. 1899ല്‍ അലബാമയിലെ കാര്‍ഷികകുടുംബത്തിലായിരുന്നു ജനനം. 19ാം നൂറ്റാണ്ടില്‍ ജനിച്ചവരില്‍ ജീവിച്ചിരിക്കുന്ന അവസാനവ്യക്തിയായിരുന്നു സൂസന്ന.

രണ്ടു ലോകയുദ്ധങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച ഇവര്‍ക്ക് 20 യു.എസ് പ്രസിഡന്‍റുമാരുടെ ഭരണം കണ്ടറിയാനും കഴിഞ്ഞു. ഇവരുടെ മുത്തശ്ശനും മുത്തശ്ശിയും അടിമകളായിരുന്നു. മാതാപിതാക്കള്‍ കര്‍ഷകരും. 11 മക്കളുണ്ട്. കറുത്തവര്‍ഗക്കാര്‍ക്കായുള്ള സ്കൂളിലായിരുന്നു സൂസന്‍െറ പ്രാഥമിക വിദ്യാഭ്യാസം. 116 വയസ്സുള്ള എമ്മ മൊറാനോ ആണ് ഇനി ലോകത്ത് ഏറ്റവും പ്രായംകൂടിയ വ്യക്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.