പ്രസിഡന്‍റ് തെരെഞ്ഞെടുപ്പ് റിയാലിറ്റി ഷോയല്ല; ട്രംപിനു ഒബാമയുടെ മുന്നറിയിപ്പ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡൻറ് സ്ഥാനത്തേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പ് റിയാലിറ്റി ഷോയല്ളെന്ന് റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനു ഒബാമയുടെ മുന്നറിയിപ്പ്. ട്രംപിന്‍െറ  പ്രസ്താവനകളെ ഉദ്ധരിച്ചാണ് ഒബാമയുടെ വിമര്‍ശം. പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതിനു ശേഷം ഇതാദ്യമായാണ് ഒബാമ ട്രംപിനെതിരെ രംഗത്തുവരുന്നത്.
‘ഇത് വിനോദമോ റിയാലിറ്റി ഷോയോ ഒന്നുമല്ല, അമേരിക്കയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പാണ്്. ട്രംപിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ അദ്ദേഹത്തിന്‍െറ പൂര്‍വകാല പ്രസ്താവനകള്‍ വളരെ ഗൗരവതരമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടതുണ്ട്. വിവിധ പ്രശ്നങ്ങളിലെ അദ്ദേഹത്തിന്‍െറ നിലപാടുകളെ പറ്റി ഒരുപാട് സംസാരിക്കാനുണ്ട്’- ഒബാമ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്‍റ് എന്നത് അതീവ ഗൗരവമുള്ള ചുമതലയാണ്. അതുകൊണ്ടുതന്നെ സ്നാര്‍ത്ഥികള്‍ കൃത്യമായ മര്യാദയും സൂക്ഷ്മതയും പാലിക്കണം. പ്രശ്നങ്ങള്‍ക്കു പരിഹാരമായി യഥാര്‍ത്ഥ മാര്‍ഗങ്ങള്‍  കൈവശമുണ്ടെങ്കില്‍ അവര്‍ ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കട്ടെ.   ഒരു പരിഹാര മാര്‍ഗവും അവരുടെ പക്കലില്ളെങ്കില്‍ അതും അമേരിക്കന്‍ ജനത അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്‍െറ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് റിപബ്ളിക്കന്‍ പാര്‍ട്ടിക്കകത്ത് തന്നെ വാഗ്വാദങ്ങളുള്ളതായി ഒബാമ ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.