ഇംപീച്മെന്‍റിനെതിരെ പൊരുതുമെന്ന് ദില്‍മ റൗസെഫ്

ബ്രസീലിയ: തന്നെ പടിയിറക്കാനുള്ള നീക്കത്തിനെതിരെ പൊരുതുമെന്നും നിരപരാധിയാണെന്നും ബ്രസീല്‍ പ്രസിഡന്‍റ് ദില്‍മ റൂസെഫ്. ഇംപീച്ച്മെന്‍റ് പ്രമേയം നിയമവിരുദ്ധമാണെന്നും അവര്‍ ആരോപിച്ചു. സാമ്പത്തിക തിരിമറിയെ തുടര്‍ന്നാണ് ദില്‍മയെ ഇംപീച്ച്ചെയ്യാനുള്ള നീക്കം തുടങ്ങിയത്. ഇംപീച്ച്മെന്‍റ് പ്രമേയം ഇപ്പോള്‍ സെനറ്റിന്‍െറ പരിഗണനയിലാണ്. ദില്‍മയെ കുറ്റവിചാരണ ചെയ്യണോ എന്ന കാര്യത്തില്‍ സെനറ്റ് അടുത്താഴ്ച തീരുമാനമെടുക്കും. തീരുമാനം ദില്‍മക്കെതിരായാല്‍ ആറുമാസത്തേക്ക് പുറത്താക്കും. സെനറ്റിലെ ഭൂരിപക്ഷം അംഗങ്ങളും ഇംപീച്ച്മെന്‍റ് പ്രമേയത്തെ അനുകൂലിക്കുന്നുവെന്ന് രാജ്യത്തെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.