ന്യൂയോര്‍ക്: തോക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനെ ചൊല്ലി കോണ്‍ഗ്രസ് അംഗങ്ങള്‍ക്കിടയില്‍ കടുത്ത പോര് നിലനില്‍ക്കുന്ന അമേരിക്കയില്‍ ഈ വര്‍ഷം നാലു മാസങ്ങള്‍ക്കിടെ പിഞ്ചുമക്കള്‍ തോക്കുപയോഗിച്ചത് മൂലം അപകടത്തില്‍പെട്ടത് 23 പേരെന്ന് റിപ്പോര്‍ട്ട്.
ഭൂരിപക്ഷം സംഭവങ്ങളിലും കുഞ്ഞുങ്ങള്‍ സ്വന്തം ദേഹത്തേക്കുതന്നെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ഇത്തരം 18 സംഭവങ്ങളില്‍ ഒമ്പതു മരണം നടന്നതായും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ആഴ്ചയില്‍ ഒരിക്കലെന്ന തോതിലായിരുന്നു ചെറിയ കുട്ടികളുടെ തോക്കുപയോഗ പരാതിയെങ്കില്‍ ഈ വര്‍ഷം ഏറെ വര്‍ധിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്കു നേരെ വെടിയുതിര്‍ത്ത അഞ്ചു സംഭവങ്ങളില്‍ രണ്ടുപേര്‍ മരിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
18 വയസ്സിനു താഴെയുള്ള മക്കള്‍ തോക്കുപയോഗിച്ച 77 പരാതികളാണ് ഈ വര്‍ഷം രേഖപ്പെടുത്തപ്പെട്ടത്. കഴിഞ്ഞയാഴ്ച വാഹനത്തിന്‍െറ പിന്‍സീറ്റില്‍ ഉപേക്ഷിച്ച തോക്കുപയോഗിച്ച് മകന്‍ മുന്നിലിരുന്ന മാതാവിനെ വെടിവെച്ചത് മരണത്തില്‍ കലാശിച്ചിരുന്നു. ജോര്‍ജിയയിലാണ് ഇത്തരം സംഭവങ്ങളിലേറെയും റിപ്പോര്‍ട്ട് ചെയ്തത്. ജനുവരി മുതല്‍ ഇതുവരെയായി ഇവിടെമാത്രം ഒമ്പതു പരാതികളാണ് കുട്ടികള്‍ തോക്കുപയോഗിച്ചതുമായി ലഭിച്ചത്. ടെക്സസ്, മിസൂറി സംസ്ഥാനങ്ങളാണ് പിറകില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.