Posted On
date_range Updated On
date_range സി.ഐ.എ മേധാവി രഹസ്യമായി റഷ്യ സന്ദര്‍ശിച്ചു
മോസ്കോ: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ മേധാവി ജോണ്‍ ബ്രനാന്‍ ഈ മാസം ആദ്യത്തില്‍ രഹസ്യമായി റഷ്യയിലത്തെി. റഷ്യന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ബ്രനന്‍െറ സന്ദര്‍ശനം സിറിയയില്‍നിന്നുള്ള റഷ്യന്‍ സൈന്യത്തിന്‍െറ പിന്മാറ്റവുമായി ബന്ധപ്പെട്ടായിരുന്നില്ളെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചാണ് അദ്ദേഹം സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതെന്നും മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.