Posted On
date_range Updated On
date_range സ്റ്റാര്‍വുഡ് ഹോട്ടല്‍ കമ്പനി ക്യൂബയുമായി ധാരണയിലത്തെി
വാഷിങ്ടന്‍: 1959നു ശേഷം ആദ്യമായി അമേരിക്കന്‍ കമ്പനി ക്യൂബയുമായി ധാരണപത്രം ഒപ്പുവെച്ചു. ക്യൂബയില്‍ മൂന്നു ഹോട്ടലുകള്‍ തുറക്കുന്നതിനായി അമേരിക്കന്‍ ഹോട്ടല്‍ കമ്പനി സ്റ്റാര്‍വുഡ് ആണ് ധാരണയിലത്തെിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോട്ടലുകള്‍ തുറക്കാനായി കോടിക്കണക്കിന ്ഡോളറുകള്‍ നിക്ഷേപിക്കാനാണ് കമ്പനിയുടെ പദ്ധതി. യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമയുടെ ക്യൂബന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് നീക്കം. ബറാക് ഒബാമ യാത്രാനിരോധം നീക്കിയശേഷം, അമേരിക്കന്‍ സഞ്ചാരികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ടൂറിസത്തിന് ക്യൂബയില്‍ വന്‍ സാധ്യതയാണുള്ളത്. ഹോട്ടലുകള്‍ ഈ വര്‍ഷം തന്നെ തുറക്കുമെന്നാണ് സ്റ്റാര്‍വുഡ് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.