വാഷിങ്ടണ്‍: സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാന്‍ ജൂലൈയില്‍ ചേരുന്ന റിപ്പബ്ളിക്കന്‍ പാര്‍ട്ടി കണ്‍വെന്‍ഷന്‍ സങ്കീര്‍ണമാവുമെന്ന് റിപ്പബ്ളിക്കന്‍ പാര്‍ട്ടി ചെയര്‍മാനും യു.എസ് പ്രതിനിധിസഭാ സ്പീക്കറുമായ പോള്‍ റെയാന്‍. 1237 പാര്‍ട്ടി പ്രതിനിധികളുടെ പിന്തുണയാണ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാവാന്‍ വേണ്ടത്. കണ്‍വെന്‍ഷനില്‍ ആര്‍ക്കും പിന്തുണ നേടാനായില്ളെങ്കില്‍ നാലു ദിവസത്തെ തുറന്ന കണ്‍വെന്‍ഷന്‍ നടത്തേണ്ടിവരും.
ഇതിനുമുമ്പ് 1976ലാണ് കണ്‍വെന്‍ഷനില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടക്കാതെപോയത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ റൊണാള്‍ഡ് റീഗണെ പിന്തള്ളി പ്രസിഡന്‍റായിരുന്ന ജെറാള്‍ഡ് ഫോര്‍ഡ് സ്ഥാനാര്‍ഥിയാവുകയായിരുന്നു. സ്ഥാനാര്‍ഥികളില്‍ ആര്‍ക്കും കൃത്യമായ മേധാവിത്വം ഇല്ലാത്ത സാഹചര്യത്തില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി റെയാന്‍തന്നെ ഇറങ്ങുമെന്ന അഭ്യൂഹങ്ങള്‍ അദ്ദേഹം തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.