അമേരിക്കക്കാരെ ലക്ഷ്യംവെച്ചാൽ ക്രൂരമായി വേട്ടയാടി കൊല്ലും -യു.എസ് ഡിഫൻസ് സെക്രട്ടറി

ഡമാസ്കസ്:   അമേരിക്കക്കാരെ ലക്ഷ്യംവെച്ചാൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് യു.എസ് ഡിഫൻസ് ​സെക്രട്ടറി.സിറിയയിൽ നടന്ന ആക്രമണത്തിൽ  മൂന്ന് അമേരിക്കൻ പൗരൻമാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

യു.എസ് സൈനികർക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തേയും എതിർക്കുമെന്ന് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വ്യക്തമാക്കി. ലോകത്തെവിടെയുമുള്ള അമേരിക്കക്കാരെ ലക്ഷ്യം വച്ചാൽ, ഞങ്ങൾ നിങ്ങളെ വേട്ടയാടുമെന്നും, കണ്ടെത്തുമെന്നും, ക്രൂരമായി കൊല്ലുമെന്നും അറിഞ്ഞുകൊണ്ട് നിങ്ങളുടെ ഹ്രസ്വവും ഉത്കണ്ഠാകുലവുമായ ജീവിതത്തിന്റെ ശേഷിച്ച ഭാഗം ചെലവഴിക്കേണ്ടിവരുമെന്ന് അറിയട്ടെയെന്ന് പീറ്റ് ഹെഗ്സെത്ത് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അതേസമയം, സിറിയയിൽ യു.എസ് പൗരനമാർക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ​ട്രംപും പറഞ്ഞു. സിറിയയിൽ ഐ.എസ്.ഐ.എൽ നടത്തിയെന്ന് പറയുന്ന ആക്രമണത്തിൽ രണ്ട് യു.എസ് സർവീസ് മെമ്പർമാരും ഒരു സിവിലിയനും കൊല്ലപ്പെട്ടിരുന്നു.

സിറിയൻ പ്രസിഡന്റ് ബസാർ-അൽ-അസദിന്റെ പതനത്തിന് ശേഷം അമേരിക്കക്ക് നേരെ നടക്കുന്ന ആദ്യ ആക്രമണമാണിത്. ഇന്ന് യു.എസിന് നേരെ ഐ.എസ്.ഐ.എസിന്റെ ആക്രമണംനടന്നു. ഇതിൽ സിറിയൻ പ്രസഡന്റ് അഹമദ് അൽ-സാഹറ കടുത്ത ദേഷ്യത്തിലാണ്. അതിന് കനത്ത തിരിച്ചടി നൽകുമെന്ന് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

റഷ്യ-യുക്രെയ്ൻ സംഘർഷം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഡോണൾഡ് ട്രംപ്

വാഷിങ്ടൺ: റഷ്യ-യുക്രെയ്ൻ സംഘർഷം ഒരു മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്‍റെ പ്രഖ്യാപനം. കഴിഞ്ഞ മാസം മാത്രം 25,000 പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്റ് പറഞ്ഞു. ഇതിൽ കൂടുതലും സൈനികരായിരുന്നുവെന്നും പറഞ്ഞു. തുടർച്ചയായ രക്തച്ചൊരിച്ചിലിൽ അദ്ദേഹം കടുത്ത നിരാശ പ്രകടിപ്പിച്ചു.

ഇരുരാജ്യങ്ങളും ശത്രുത ഉടനടി അവസാനിപ്പിക്കണമെന്നാണ് തന്റെ ആവശ്യമെന്ന് അദ്ദേഹം ആവർത്തിച്ചു. "കൊലപാതകം നിർത്തുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ മാസം ഏകദേശം 25,000 സൈനികർ മരിച്ചു. അത് നിർത്തുന്നത് കാണാനായി ഞാൻ ആഗ്രഹിക്കുന്നു. അതിനുവേണ്ടി ഞങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ട്."

"ഇതുപോലുള്ള കാര്യങ്ങൾ മൂന്നാം ലോക മഹായുദ്ധങ്ങളിലാണ് അവസാനിക്കുക. ഇതും ഒരു മൂന്നാം ലോക മഹായുദ്ധത്തിൽ കലാശിക്കും. എല്ലാവരും ഇതുപോലുള്ള കളികളാണ് കളിക്കുന്നത്. അത് സംഭവിക്കുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല," അദ്ദേഹം കൂട്ടിച്ചേർത്തു

Tags:    
News Summary - Trump vows retaliation after ISIL attack in Syria kills three US citizens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.