സ്ഥാനാര്‍ഥിത്വത്തിന് സാധ്യതയില്ളെന്ന് ബേണി സാന്‍ഡേഴ്സ്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയില്ളെന്ന് ബേണി സാന്‍ഡേഴ്സ് ഇതാദ്യമായി പരസ്യമായി സമ്മതിച്ചു. ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് സാന്‍ഡേഴ്സ് ഇക്കാര്യം സമ്മതിച്ചത്. എന്നാല്‍, ഹിലരി ക്ളിന്‍റനെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി അംഗീകരിക്കാന്‍ അദ്ദേഹം തയാറായില്ളെന്ന കാര്യം യു.എസ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രമുഖരായ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ, വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍ എന്നിവര്‍ ഹിലരിയെ സ്ഥാനാര്‍ഥിയായി അംഗീകരിച്ച് പ്രസ്താവന നടത്തിയിരുന്നു.
ജൂലൈ രണ്ടിന് ഫിലഡെല്‍ഫിയയില്‍ നടക്കുന്ന പാര്‍ട്ടി കണ്‍വെന്‍ഷനില്‍വെച്ചു മാത്രമേ ഹിലരിക്കുള്ള പിന്തുണ പ്രഖ്യാപിക്കുകയുള്ളൂ എന്നാണ് അദ്ദേഹത്തിന്‍െറ നിലപാട്.

വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഏറ്റവും പുരോഗമന കാഴ്ചപ്പാടുള്ള ഒരാളെ തെരഞ്ഞെടുക്കണമെന്ന ഉപദേശവും സാന്‍ഡേഴ്സ് ഹിലരിക്ക് നല്‍കി. പ്രസിഡന്‍റായാല്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കാവുന്നവരുടെ പട്ടിക ഹിലരി ക്ളിന്‍റന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പട്ടികയില്‍ സാന്‍ഡേഴ്സ് ഉള്‍പ്പെട്ടിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.