Posted On
date_range Updated On
date_range യു.എസിൽ ആദ്യ ഖുര്‍ആന്‍ എക്സിബിഷന്‍ ഒക്ടോബര്‍ 15 മുതല്‍
വാഷിങ്ടണ്‍: മുസ്ലിംകളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനിന്‍െറ വിപുലമായ പ്രദര്‍ശനം യു.എസില്‍ നടത്താനൊരുങ്ങുന്നു. മ്യൂസിയങ്ങളുടെയും ഗവേഷണ കേന്ദ്രങ്ങളുടെയും സംഘടനയായ ‘സ്മിത്സോനിയന്‍’ ആണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ആദ്യമായാണ് ഇത്തരത്തിലൊരു പ്രദര്‍ശനം അമേരിക്കയില്‍ നടക്കുന്നത്. ഒക്ടോബര്‍ 15ന് തുടങ്ങുന്ന എക്സിബിഷന്‍ 2017 ഫെബ്രുവരി വരെ നീണ്ടുനില്‍ക്കും. ഇസ്ലാമും ഖുര്‍ആനും സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമായി മുന്നോട്ടുവരുന്നുവെന്നും ഈ പ്രദര്‍ശനം വൈവിധ്യമാര്‍ന്ന ഒരു ചരിത്രം അവതരിപ്പിക്കാനുള്ള അവസരം ആണെന്നും ക്യുറേറ്റര്‍ ഓഫ് ഇസ്ലാമിക് ആര്‍ട്ടിന്‍െറ മേധാവി മസ്സൂമ ഫര്‍ഹാദ് പറഞ്ഞു. ഏറ്റവും പഴക്കമുള്ള ഖുര്‍ആന്‍ പതിപ്പടക്കം ഇവിടെ പ്രദര്‍ശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.