യു.എസ് നഗരത്തില്‍ സിഖ് വംശജന്‍ പൊലീസ് ഓഫിസര്‍

സാന്‍ ഫ്രാന്‍സിസ്കോ: ഇന്ത്യന്‍ വംശജനായ സിഖുകാരന്‍ വാരീന്ദര്‍ ഖുന്‍ ഖുന്‍ കാലിഫോര്‍ണിയയില്‍ പൊലീസ് ഓഫിസറായി ചുമതലയേറ്റു. താടിയും മീശയും വളര്‍ത്താന്‍ പാടില്ളെന്ന നിയമത്തില്‍ കാലിഫോര്‍ണിയയിലെ മോഡെസ്റ്റോ പൊലീസ് വകുപ്പ് വാരീന്ദറിന് ഇളവ് കൊടുക്കുകയും ചെയ്തു.  നാപാ പൊലീസ് അക്കാദമിയില്‍നിന്ന് ജൂണ്‍ 11ന് മറ്റു രണ്ടുപേര്‍ക്കൊപ്പം ബിരുദം കരസ്ഥമാക്കിയാണ് വാരീന്ദര്‍ ഈ സ്ഥാനത്തത്തെിയത്. ഈ വര്‍ഷം നിയമിതരായ 33 പേര്‍ക്കൊപ്പമാണ്  28കാരനായ സിഖുകാരനുമെന്ന് ‘ദ മോഡെസ്റ്റോ ബീ’ റിപ്പോര്‍ട്ട് ചെയ്തു. 

തലപ്പാവ് ധരിച്ച പൊലീസ് ഓഫിസര്‍മാരെ  മുമ്പെങ്ങും താന്‍ കണ്ടിട്ടില്ളെന്നും പൊലീസ് ഓഫിസറാകാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ളെന്നും ഇതിന് അവസരം നല്‍കിയ ഡിപ്പാര്‍ട്മെന്‍റിന് നന്ദി പറയുന്നുവെന്നും മോഡെസ്റ്റോയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വാരീന്ദര്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്പ് ജോലിക്കായി പൊലീസ് മേധാവിയായ ഗാലന്‍ കാരോളിലെ സമീപിച്ച് അപേക്ഷ നല്‍കുമ്പോള്‍ താടിയും തലപ്പാവും വെക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് മതവിശ്വാസപ്രകാരമുള്ള കാര്യങ്ങള്‍ക്ക് സൗകര്യം നല്‍കുമെന്ന് കാരോള്‍ മറുപടി നല്‍കുകയായിരുന്നു. മതപരമായ ആചാരങ്ങളോടും വേഷവിധാനങ്ങളോടുമുള്ള വിവേചനത്തിനെതിരെ 2012ല്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണ്‍ നിയമത്തില്‍ ഒപ്പുവെച്ചിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ മൂന്നു സിഖ് സൈനികര്‍ക്ക് താടിയും തലപ്പാവും അനുവദിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.