ഇന്ത്യയിൽ 20,000 കോടിയുടെ അധിക നിക്ഷേപം നടത്തുമെന്ന്​ ആമസോൺ

വാഷിങ്ടൺ:ഇന്ത്യയിൽ 20,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ആമസോൺ സി.ഇ.ഒ ജഫ്ബിസോസ് അറിയിച്ചു. അമേരിക്കയിലെ ബിസിനസ് പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ്ഇക്കാര്യം വെളിപ്പെടുത്തിയത്.നിലവില്‍ ആമസോണ്‍ 45,000 തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിച്ചതായും കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ രണ്ട് ബില്ല്യൺ ഡോളറിെൻറ  നിക്ഷേപം നടത്തുമെന്ന് 2014ല്‍ആമസോണ്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിനു പുറമേയാണ് മൂന്ന് ബില്യണിന്റെ അധിക നിക്ഷേപംനടത്തുന്നതെന്ന് ആമസോണ്‍ സി.ഇ.ഒ വ്യക്തമാക്കിയത്.മാധ്യമ സ്ഥാപനമായ സ്റ്റാര്‍ ഇന്ത്യ അടുത്ത മൂന്ന് വര്‍ഷം കൊണ്ട് അഞ്ഞൂറ് കോടി ഡോളറിെൻറനിക്ഷേപം നടത്തുമെന്ന് കൂടിക്കാഴ്ചയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്നപ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിെൻറ ഭാഗമായി പ്രമുഖ കമ്പനിമേധാവികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപംനടത്തുന്നതിനുള്ള സന്നദ്ധത അറിയിച്ചത്. കൂടിക്കാഴ്ചയില്‍ ആമസോണ്‍ സിഇഒ ജഫ് ബിസോസിന് ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.