മയക്കുമരുന്ന് വ്യാപാരികളെ ജനങ്ങള്‍ക്ക് വെടിവെച്ചുകൊല്ലാമെന്ന് പ്രസിഡന്‍റ്

മനില: മയക്കുമരുന്ന് വ്യാപാരികളെ വെടിവെച്ചുകൊല്ലാന്‍ ജനങ്ങളോട് ഫിലിപ്പീന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട റോഡ്രിഗോ ഡ്യുടര്‍ട്ടെയുടെ ആഹ്വാനം. ദക്ഷിണ നഗരമായ ദവാഒയില്‍ നടന്ന തെരഞ്ഞെടുപ്പ് വിജയാഘോഷ പരിപാടിയിലാണ് പ്രസിഡന്‍റിന്‍െറ വിവാദ പ്രസ്താവനയുണ്ടായത്. ‘മയക്കുമരുന്ന് വ്യാപാരികളെ കണ്ടാല്‍ നമ്മെ വിളിക്കാം, അല്ളെങ്കില്‍ പൊലീസിനെ, അതുമല്ളെങ്കില്‍ കൈയില്‍ തോക്കുണ്ടെങ്കില്‍ നിങ്ങള്‍ക്കുതന്നെ കൊല്ലാം. നിങ്ങള്‍ക്ക് എന്‍െറ പിന്തുണയുണ്ടായിരിക്കും’-രാജ്യം മുഴുവന്‍ സംപ്രേഷണം ചെയ്ത വിഡിയോയില്‍ പ്രസിഡന്‍റ് പറഞ്ഞു. പ്രസിഡന്‍റിന്‍െറ ആഹ്വാനം അരാജകത്വത്തിനും വ്യാപകമായ അക്രമത്തിനും വഴിവെക്കുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ച് കഴിഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.