ഒബാമയുടെ അമേരിക്കന്‍ മസ്ജിദ് സന്ദര്‍ശനം അടുത്തയാഴ്ച

വാഷിങ്ടണ്‍: സഹിഷ്ണുത വര്‍ധിപ്പിക്കുന്നതിന്‍െറയും മതസ്വാതന്ത്ര്യം ഊട്ടിയുറപ്പിക്കുന്നതിന്‍െറയും ഭാഗമായി ബറാക് ഒബാമ അടുത്തയാഴ്ച ബാള്‍ട്ടിമോറിലെ മസ്ജിദ് സന്ദര്‍ശിക്കും. കാലിഫോര്‍ണിയ ആക്രമണത്തെ തുടര്‍ന്ന് അമേരിക്കയില്‍ മുസ്ലിംകള്‍ക്കെതിരെ വിദ്വേഷപ്രചാരണം വര്‍ധിക്കുന്ന സാഹചര്യത്തിലും ഡൊണാള്‍ഡ് ട്രംപിന്‍െറ വംശീയപ്രസ്താവനയുടെ പശ്ചാത്തലത്തിലുമാണ് ഈ തീരുമാനത്തിന് ഒബാമയെ പ്രേരിപ്പിച്ചത്.

പ്രസിഡന്‍റ് സ്ഥാനമേറ്റെടുത്തതിനുശേഷം ഒബാമയുടെ അമേരിക്കയിലെ ആദ്യ മസ്ജിദ് സന്ദര്‍ശനമാവുമിത്. വിദേശപര്യടനത്തിന്‍െറ ഭാഗമായി ജക്കാര്‍ത്ത, ഈജിപ്ത്, മലേഷ്യ രാജ്യങ്ങളിലെ മസ്ജിദുകള്‍ ഒബാമ സന്ദര്‍ശിച്ചിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.