വെനിസ്വേല പാര്‍ലമെന്‍റില്‍ അസാധാരണ സംഭവങ്ങള്‍

കറാക്കസ്: പതിനേഴു വര്‍ഷത്തിനുശേഷം ആദ്യമായി പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാര്‍ലമെന്‍റില്‍ നടത്തിയ വാര്‍ഷിക പ്രഭാഷണത്തെ തുടര്‍ന്ന് പ്രസിഡന്‍റ് നികളസ് മദുറോക്ക് നേരിടേണ്ടിവന്നത് അസാധാരണ വിമര്‍ശങ്ങള്‍. പ്രസിഡന്‍റിന്‍െറ തൊട്ടടുത്തിരുന്ന് പ്രതിപക്ഷ നേതാവ് നടത്തിയ നിശിതവിമര്‍ശം ദേശീയ മാധ്യമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തതും രാജ്യത്തിന് അസാധാരണ അനുഭവമായി.

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച മദുറോ, മുതലാളിത്ത സംഘങ്ങളാണ് അതിനു കാരണമെന്നും കുറ്റപ്പെടുത്തി. മൂന്നു മണിക്കൂര്‍ നീണ്ട പ്രസിഡന്‍റിന്‍െറ പ്രഭാഷണത്തിനുശേഷം നിലവിലെ സാഹചര്യങ്ങള്‍ക്ക് കാരണം പ്രസിഡന്‍റ് തന്നെയാണെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് ഹെന്‍റി റാമോസ് സംസാരം തുടങ്ങി. ഇതിനിടെ, തൊട്ടടുത്തിരുന്ന പ്രസിഡന്‍റ് ചായ കുടിക്കുകയും വാച്ചില്‍ സമയം നോക്കുകയും ചെയ്തു.

പ്രസിഡന്‍റിന്‍െറ പ്രവൃത്തി ഇഷ്ടപെടാതിരുന്ന റാമോസ്, താങ്കള്‍ക്കിതൊന്നും ശ്രദ്ധിക്കാന്‍ താല്‍പര്യമില്ളെങ്കില്‍ ചെവിയടച്ചിരിക്കുകയോ പുറത്തുപോവുകയോ വേണമെന്ന് രോഷംകൊണ്ടു. വെനിസ്വേലയുടെ ചരിത്രത്തിലൊന്നുമില്ലാത്ത രീതിയിലുള്ള റാമോസിന്‍െറ സംസാരം കക്ഷിഭേദമന്യേ ജനങ്ങളെയും മാധ്യമങ്ങളെയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. 1999നുശേഷം ആദ്യമായാണ് വെനിസ്വേലയില്‍ കഴിഞ്ഞ ഡിസംബറില്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാര്‍ലമെന്‍റ് തെരഞ്ഞെടുക്കപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.