ഇന്ത്യവിരുദ്ധ പ്രസ്താവനയുമായി ട്രംപ് വീണ്ടും

വാഷിങ്ടണ്‍: റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും ഇന്ത്യവിരുദ്ധ പ്രസ്താവനയുമായി രംഗത്ത്. അമേരിക്കയിലെ ഭൂരിഭാഗം ജോലികളും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തട്ടിയെടുക്കുകയാണെന്നും താന്‍ പ്രസിഡന്‍റായാല്‍ അതിന് അറുതിവരുത്തുമെന്നും ട്രംപ് പ്രസ്താവിച്ചു.
ഇന്ത്യക്ക് പിറകെ ജപ്പാന്‍, ചൈന, മെക്സികോ എന്നീ രാജ്യങ്ങളെയാണ് ട്രംപ് കുറ്റപ്പെടുത്തിയത്. അമേരിക്കയിലെ റിയല്‍ എസ്റ്റേറ്റ് ഭീമനായ ട്രംപ് അടുത്തകാലത്താണ് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞത്. പ്രചാരണത്തിന്‍െറ ഭാഗമായി കൊളംബിയയില്‍ നടന്ന റാലിയില്‍ ജനങ്ങളെ അഭിസംബാധന ചെയ്യുന്നതിനിടെയായിരുന്നു ഇന്ത്യവിരുദ്ധ പരാമര്‍ശം. ചൊവ്വാഴ്ച നടക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രസ്താവനയെ ജനങ്ങള്‍ കൈയടിയോടെയാണ് സ്വീകരിച്ചത്. ഇന്ത്യക്കാര്‍ അമേരിക്കന്‍ ജോലികള്‍ തട്ടിയെടുക്കുന്നുവെന്ന് മുമ്പും ട്രംപ് ആരോപിച്ചിരുന്നു. 40 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ ഐ.എസ് തീവ്രവാദികളെ തടയാന്‍ അമേരിക്കന്‍-മെക്സികന്‍ അതിര്‍ത്തിയില്‍ മതില്‍കെട്ടുമെന്നും ട്രംപ് വാഗ്ദാനം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.